Diocese Ministry

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ ഭാഗമായി സൂപ്പർ മാർക്കറ്റ് സന്ദർശിച്ചു

ശശികുമാർ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തിവരുന്ന സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ ഭാഗമായി സൂപ്പർ മാർക്കറ്റ് സന്ദർശിച്ചു. നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ പത്താമത്തെ ബാച്ചിലെ കുട്ടികളാണ് ഓഗസ്റ്റ് 13 വ്യാഴാഴ്ച മുള്ളുവിള കലാ സൂപ്പർ മാർക്കറ്റ് സന്ദർശിച്ചത്.

കുട്ടികൾക്ക് സൂപ്പർ മാർക്കറ്റിലെ വിവിധ കാറ്റഗറികളെ കുറിച്ച് സൂപ്പർവൈസർ ശ്രീമതി ലോറ ക്ലാസ് എടുത്തു. കലാ സൂപ്പർ മാർക്കറ്റിലെ അസി. മാനേജർ ശ്രീമതി സുപ്രഭ, പ്രോഗ്രാം കോ-ഓഡിനേറ്റർ ശ്രീ. ജയരാജ് എന്നിവർ സംസാരിച്ചു.

ഒരു സ്ഥാപനത്തിൽ എങ്ങനെ ജോലി ചെയ്യേണ്ട വിവിധ വശങ്ങളെ പറ്റി ശരിയായ ബോധ്യം കുട്ടികൾക്ക് ലഭിച്ചു. കോ -ഓഡിനേറ്റർ ശ്രീ. ശശികുമാർ, ടീച്ചർ ശ്രീമതി അഞ്ചന എന്നിവർ നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.