ഷീജ രാജ്
പേയാട്: പേയാട് സെന്റ് സേവ്യേഴ്സ് പള്ളിയിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. ഇടവകയിലെ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ കെസിവൈഎം യൂണിറ്റിലെ യുവജനങ്ങളാണ് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ചുവടുകളിലൂടെ ലഹരിക്കെതിരെ ശക്തമായ സന്ദേശം നൽകിയത്.
മാരകമായ ലഹരി വസ്തുക്കളിൽ അടിമപ്പെട്ട് നമ്മുടെ പുതിയ തലമുറ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും അകന്നുപോകാതെ സംരക്ഷിക്കേണ്ട കടമ നമുക്ക് ഓരോരുത്തർക്കും ഉണ്ടെന്ന് ഇടവക വികാരി ഡോ. ജസ്റ്റിൻ ഡൊമിനിക് ആമുഖ സന്ദേശത്തിൽ പറഞ്ഞു.
ലഹരിക്ക് എതിരായ കേരള ഗവൺമെന്റിന്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പേയാട് ഇടവകയിൽ വിദ്യാഭ്യാസ ശുശ്രൂഷ സമിതിയും കെസിവൈഎം യൂണിറ്റും സംയുക്തമായി നിരവധി ബോധവൽക്കരണ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.




