ഷെർളി ജോസ്
വട്ടപ്പാറ: വട്ടപ്പാറ സെൻ്റ്.ഫ്രാൻസിസ് സേവ്യർ പള്ളിയിൽ കെ. സി. വൈ. എം യുവജനദിനാഘോഷം സംഘടിപ്പിച്ചു. ജൂലൈ 5 ഞായറാഴ്ച രാവിലെ 7.30 ന് യൂണിറ്റ് പ്രസിഡൻ്റ് എബിൻ ഫ്രാൻസിസ് പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് സഹവികാരിയും നെടുമങ്ങാട് ഫെറോന കെ. സി. വൈ. എം ഡയറക്ടറുമായ ഫാ. ജോബിൻ സെൽവിസ്റ്റർ മുഖ്യകാർമികനും ഇടവക വികാരി മോൺ. ജോസ് റാഫേൽ സഹകാർമികനുമായി.
പുതുതായി സംഘടനയിലേക്ക് കടന്നവന്ന യുവജനങ്ങളെ സ്വാഗതം ചെയ്തതിനെ തുടർന്ന് നടന്ന ബോധവത്കരണ ക്ലാസിന് പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ഫാ.ബെനഡിക്റ്റ് ജി ഡേവിഡ് നേതൃത്വം നൽകി. ക്ലാസിനുശേഷം സംയുക്തമായ സ്നേഹവിരുന്നും നടന്നു.
ഉച്ചയ്ക്ക് ശേഷം കെ.സി.വൈ. എം യൂണിറ്റ് പ്രസിഡൻ്റ് എബിൻ ഫ്രാൻസിസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം നെടുമങ്ങാട് ഫെറോന കെ.സി.വൈ.എം ഡയറക്ടർ ഫാ.ജോബിൻ സെൽവിസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി മോൺ. ജോസ് റാഫേൽ അനുഗ്രഹ പ്രഭാഷണം നടത്തി. സിസ്റ്റർ സുമി, കെ.സി.വൈ.എം. ഫെറോന പ്രസിഡൻ്റ് ഡൊമിനിക് ദാസ്, ആനിമേറ്റർ എഫ്.മോഹനൻ, യൂണിറ്റ് സെക്രട്ടറി ആദർശ് എന്നിവർ ആശംസകൾ അർപ്പിച്ചു.
കഴിഞ്ഞ അധ്യയനവർഷം S.S.L.C ,Plus Two പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു. തുടർന്ന് യുവജനങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികളോടെ ആഘോഷങ്ങൾക്ക് സമാപനമായി.




