എ.ആർ. ജോസ്
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്.വിൻസെന്റ് ഡി പോൾ പള്ളിയിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു. ജൂൺ 5 ഞായറാഴ്ച്ച രാവിലെ 8 ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മുഖ്യകാർമികനായി.
ദിവ്യബലിയ്ക്ക് യുവജനങ്ങൾ നേതൃത്വം നൽകുകയും പുതുതായി KCYM സംഘടനയിലേക്ക് വന്ന യുവതി യുവാക്കളെ ഇടവക വികാരി ഷോൾ അണിയിച്ച് സ്വീകരിക്കുകയും ചെയ്തു.
രാവിലെ 11 ന് പുല്ലുവിള ശാന്തിഭവൻ അഗതിമന്ദിരം സന്ദർശിച്ച് ഇടവകയിൽ നിന്ന് സ്വരൂപിച്ച സാധനങ്ങൾ കൈമാറി. തുടർന്ന് ദണ്ഡ വിമോചനത്തിന്റെ ഭാഗമായി കാഞ്ഞിരംകുളം വി. ഫ്രാൻസിസ് അസിസിയുടെ ദൈവാലയം സന്ദർശിച്ച് പ്രാർത്ഥന നടത്തി.
അനിമേറ്റർ സിസ്റ്റർ ശാന്തി, KCYM പ്രസിഡന്റ് ജോബിൻ പീറ്റർ, വെസ്. പ്രസിഡന്റ് റീന മോൾ, സെക്രട്ടറി അഭയ, ജോ.സെക്രട്ടറി അശ്വിൻ, ഖജാൻജി ദീപക്, കൗൺസിലർമാരായ അതുൽ വിജയ്, അശ്വതി എന്നിവർ നേതൃത്വം നല്കി.




