സിമി സെൽവെസ്റ്റർ
കട്ടയ്ക്കോട് : കട്ടയ്ക്കോട് സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ യുവജനദിനം ആഘോഷമായി ആചരിച്ചു. ജൂലൈ 5 ഞായറാഴ്ച രാവിലെ 7.30ന് ഇടവക വികാരിയും യൂണിറ്റ് ഡയറക്ടറുമായ റവ ഫാ ജോയി സാബു വൈ KCYM പതാക ഉയർത്തി കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ആഘോഷകരമായ ദിവ്യബലിയിൽ ഫാ. ജോയി സാബു വൈ. മുഖ്യകാർമികനും ഫാ. ഷെറിൻ ഡൊമിനിക് സഹകാർമികനുമായി.
ദിവ്യബലി മദ്ധ്യേ യുവജനങ്ങൾ പ്രതിജ്ഞ ചൊല്ലുകയും, പ്രദക്ഷിണം, കാഴ്ചവയ്പ്പ് എന്നിവയിൽ സജീവമായി പങ്കെടുത്തുകൊണ്ട് ദിവ്യബലിയ്ക്ക് നേതൃത്വം നൽകി.
തുടർന്ന് നടന്ന വെൽക്കം ടു. കെ.സി.വൈ.എം പരിപാടിയിൽ പത്താം ക്ലാസ് കഴിഞ്ഞ് പുതുതായി KCYMൽ അംഗത്വം സ്വീകരിച്ച എല്ലാവരെയും ജോയി സാബു അച്ചൻ ജപമാല നൽകി പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്തു.




