Uncategorized

ആണ്ടുവട്ടം പതിനാലാം വാരം തിങ്കൾ വചനവായന

ജൂലൈ 06 ചൊവ്വ

ഒന്നാം വായന

ഹോസിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(എന്നേക്കുമായി നിന്നെ ഞാൻ പരിഗ്രഹിക്കും)

കർത്താവ് അരുൾചെയ്യുന്നു: ഞാൻ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്കു കൊണ്ടുവരും. അവളോടു ഞാൻ ഹൃദ്യമായി സംസാരിക്കും. അവളുടെ യുവത്വത്തിലെന്നപോലെ, ഈജിപ്തിൽ നിന്ന് അവൾ പുറത്തുവന്നപ്പോഴെന്നപോലെ, അവിടെവച്ച് അവൾ എൻെറ വിളി കേൾക്കും. കർത്താവ് അരുൾചെയ്യുന്നു. അന്നു നീ എന്നെ പ്രിയതമൻ എന്നുവിളിക്കും. എന്റെ ബാൽ എന്നു നീ മേലിൽ വിളിക്കുകയില്ല.

എന്നേക്കുമായി നിന്നെ ഞാൻ പരിഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്നേഹത്തിലും കാരുണ്യത്തിലും നിന്നെ ഞാൻ സ്വീകരിക്കും. വിശ്വസ്‌തതയിൽ നിന്നെ ഞാൻ സ്വന്തമാക്കും; കർത്താവിനെ നീ അറിയും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവു കൃപാലുവും കരുണാമയനുമാണ്.

എന്റെ ദൈവമായ രാജാവേ, അനുദിനം ഞാൻ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തെ എന്നേക്കും വാഴ്ത്തും. കർത്താവു വലിയവനും അത്യന്തം സ്‌തുത്യർഹനുമാണ്. അവിടത്തെ മഹത്ത്വം അഗ്രാഹ്യമാണ്.

കർത്താവു കൃപാലുവും കരുണാമയനുമാണ്.

തലമുറ തലമുറയോട് അങ്ങയുടെ പ്രവൃത്തികളെ പ്രകീർത്തിക്കും; അങ്ങയുടെ ശക്‌തമായ പ്രവൃത്തികളെപ്പറ്റി പ്രഘോഷി ക്കും. അവിടത്തെ പ്രതാപത്തിൻ്റെ മഹത്ത്വപൂർണമായ തേജസസിനെപ്പറ്റിയും അങ്ങയുടെ അദ്ഭുത പ്രവൃത്തികളെപ്പറ്റിയും ഞാൻ ധ്യാനിക്കും.

കർത്താവു കൃപാലുവും കരുണാമയനുമാണ്.

അങ്ങയുടെ ഭീതിജനകമായ പ്രവൃത്തികളുടെ ശക്‌തിയെപ്പറ്റി മനുഷ്യർ പ്രഘോഷിക്കും; ഞാൻ അങ്ങയുടെ മഹത്ത്വം വി ളംബരം ചെയ്യും. അവിടത്തെ സമൃദ്‌ധമായ നൻമയുടെ പ്രശസ്തി അവർ വിളിച്ചറിയിക്കും; അങ്ങയുടെ നീതിയെപ്പറ്റി അവർ ഉച്ചത്തിൽ പാടും.

കർത്താവു കൃപാലുവും കരുണാമയനുമാണ്.

കർത്താവു കൃപാലുവും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്. കർത്താവ് എല്ലാവർക്കും നല്ലവനാണ്; തന്റെ സർവസൃഷ്ടിയുടെയുംമേൽ അവിടന്നു കരുണ ചൊരിയുന്നു.

കർത്താവു കൃപാലുവും കരുണാമയനുമാണ്.

അല്ലേലൂയാ !

അല്ലേലൂയാ! (Cf. 2 തിമോ 1:10). നമ്മുടെ രക്‌ഷകനായ യേശു ക്രിസ്തു മരണം ഇല്ലാതാക്കുകയും സുവിശേഷത്തിലൂടെ ജീവൻ വെളിപ്പെടുത്തുകയും ചെയ്‌തു. അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(എന്റെ മകൾ അല്പം മുമ്പു മരിച്ചുപോയി. നീ വന്ന് അവളുടെമേൽ കൈവയ്ക്കുമെങ്കിൽ അവൾ ജീവിക്കും)

അക്കാലത്ത്, യേശു ശിഷ്യൻമാരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ഭരണാധികാരി അവനെ സമീപിച്ച് താണുവണങ്ങിക്കൊണ്ടു പറഞ്ഞു: എന്റെ മകൾ അല്‌പം മുമ്പു മരിച്ചു പോയി. നീ വന്ന് അവളുടെമേൽ കൈവയ്ക്കുമെങ്കിൽ, അവൾ ജീവിക്കും. യേശുവും ശിഷ്യൻമാരും അവനോടൊപ്പം പോയി. പന്ത്രണ്ടു വർഷമായി രക്‌തസ്രാവം നിമിത്തം കഷ്‌ടപ്പെട്ടിരുന്ന ഒരു സ്ത്രീ പിന്നിലൂടെ വന്ന് അവന്റെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്‌പർശിച്ചു. അവന്റെ വസ്ത്രത്തിൽ ഒന്നു സ്‌പർശിച്ചാൽ മാത്രം മതി, എനിക്കു സൗഖ്യം കിട്ടും എന്ന് അവൾ ഉള്ളിൽ വിചാരിച്ചിരുന്നു. യേശു തിരിഞ്ഞ് അവളെ നോക്കി അരുൾചെയ്‌തു: മകളേ, ധൈര്യത്തോടെയിരിക്കുക; നിൻ്റെ വിശ്വാസം നിന്നെ രക്‌ഷിച്ചിരിക്കുന്നു. ആ നിമിഷംമുതൽ അവൾ സൗഖ്യ മുള്ളവളായി,യേശു ഭരണാധികാരിയുടെ ഭവനത്തിലെത്തി, കുഴലൂത്തുകാരെയും ബഹളംവയ്ക്കുന്ന ജനങ്ങളെയും കണ്ട് പറഞ്ഞു: നിങ്ങൾ പുറത്തുപോകുവിൻ; ബാലിക മരിച്ചിട്ടില്ല; അവൾ ഉറങ്ങു കയാണ്. അവരാകട്ടെ, അവനെ പരിഹസിച്ചു. ജനക്കൂട്ടത്തെ പു റത്താക്കിയശേഷം അവൻ അകത്തുകടന്ന്, അവളെ കൈക്കുപിടിച്ച് ഉയർത്തി, അപ്പോൾ ബാലിക എഴുന്നേറ്റു. ഈ വാർത്ത ആ നാട്ടിലെങ്ങും പരന്നു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.