Uncategorized

വൈദീക – സന്യസ്ഥ കുടുംബാംഗങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചു

സിമി സെൽവെസ്റ്റർ

കട്ടയ്ക്കോട്: കട്ടയ്ക്കോട് സെന്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ വൈദിക – സന്യസ്ഥ കുടുംബാംഗങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചു. ജൂൺ 26 വെള്ളിയാഴ്ച സെൻ്റ് ജോസഫ്സ് കോൺവെൻ്റിൽ നടന്ന കൂട്ടായ്മയിൽ ഇടവകയിലെ 19-ൽ അധികം വരുന്ന വൈദിക-സന്യസ്ഥരുടെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തികൊണ്ടാണ് കൂട്ടായ്മ രൂപീകരിച്ചത്.

ദൈവവിളിയെ കുറിച്ച് കൂടുതലായി ചിന്തിക്കാനും പ്രോത്സാഹിപ്പിക്കാനും ദൈവവിളിക്കായി പ്രാർത്ഥിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന കൂട്ടായ്മ എന്ന രീതിയിലാണു ദൈവവിളി കമ്മിഷന്റെയും അജപാലന സമിതിയുടെയും നേതൃത്വത്തിൽ ഈ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.

ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടന്ന പ്രഥമ കൂട്ടായ്മ യോഗത്തിൽ പഴയനിയമ പുസ്തകത്തിലെ സാമുവലിൻ്റെ ദൈവവിളിയെ അടിസ്ഥാനമാക്കി ഇടവക വികാരി ഫാ. ജോയി സാബു വൈ. ആമുഖ സന്ദേശം നൽകി. ഇന്നത്തെ ജീവിത സാഹചര്യത്തിൽ മുമ്പ് ഉണ്ടായിരുന്ന പോലെ കുട്ടികൾ സ്വയം ദൈവവിളി തിരിച്ചറിയണമെന്നില്ലെന്നും അത് നമ്മളിലൂടെ സാധ്യമാക്കാൻ നാം നിരന്തരം ഊന്നൽ നൽകി പ്രാർത്ഥിക്കണമെന്നും കൂട്ടായ്മ ഒരു അനുഭവം ആക്കി മാറ്റണമെന്നും ജോയി സാബു അച്ചൻ പറഞ്ഞു.

അൻപുടയോൻ അച്ചന്റെ സ്മരണ ദിനമായി ആചരിക്കുന്ന മാസാദ്യ വ്യാഴാഴ്ച വൈകുന്നേരം 5.30 ന് പള്ളിയിൽ ജപമാല, സ്തുതിപ്പ്, ആരാധന, നന്ദി – നിയോഗ പ്രാർഥനകൾ എന്ന ക്രമത്തിൽ കൂട്ടായ്മ നടത്താൻ തീരുമാനിച്ചു.

കൂട്ടായ്മയുടെ പ്രഥമ യോഗത്തിൽ 22 അംഗങ്ങൾ പങ്കെടുക്കുകയും കൂട്ടായ്മ കോർഡിനേറ്ററായി ശ്രീമതി. ട്രീസയെ തെരഞ്ഞെടുക്കുകയും ചെയ്തു. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ പ്രാർഥന ശുശ്രൂഷ നടത്തി. അജപാലന സമിതി ഉപസെക്രട്ടറി ശ്രീമതി.സെലിൻ, സിസ്റ്റേഴ്സ് എന്നിവർ ഉൾപ്പടെ 30- ൽ അധികം അംഗങ്ങൾ പങ്കെടുത്ത യോഗത്തിന് ശ്രീ. ജോർജ് നന്ദി പറഞ്ഞു. ചായസൽക്കാരത്തോടുകൂടി പരിപാടി അവസാനിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.