ഷെർളി ജോസ്
വട്ടപ്പാറ: വട്ടപ്പാറ സെന്റ് ഫ്രാൻസിസ് സേവ്യർ ഇടവകയിൽ പിതൃദിനാചരണം സംഘടിപ്പിച്ചു. ജൂൺ 14 ഞായറാഴ്ച ദിവ്യബലിയ്ക്ക് ശേഷം ഇടവക വികാരി മോൺ.ജോസ് റാഫേൽ തിരഞ്ഞെടുത്ത 3 പിതാക്കന്മാർക്ക് ആദരവ് നൽകി. സഹവികാരി ഫാ.ജോബിൻ സെൽവിസ്റ്റർ സന്നിഹിതനായിരുന്നു.
ഇടവക അംഗങ്ങളായ ശ്രീ.പി.റ്റി. വർഗ്ഗീസ് (അധ്യാപകൻ), ശ്രീ സത്യദാസ് (സൈനികൻ), ശ്രീ.ഗബ്രിയേൽ (കർഷകൻ) എന്നിവർക്കാണ് പിതൃദിനത്തിൽ ആദരവ് നൽകിയത്. NIDS, KLCA, കുടുംബപ്രേഷിത ശുശ്രുഷ തുടങ്ങിയ ശുശ്രുഷ സമിതി അംഗങ്ങളായ ശ്രീമതി രാജി, ശ്രീ.ബെന്നി തോമസ്, ശ്രീമതി ആശ ഫ്രാൻസിസ്, ശ്രീ ഷിജിദാസ് എന്നിവർ നേതൃത്വം നൽകി.




