സിമി സെൽവിസ്റ്റർ
കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളി സഹവികാരി ഫാ ഫ്രാങ്കോ അറക്കപ്പാടൻ TOR ൻ്റെ ജന്മദിനം ഇടവക കുടുംബം ഒന്ന് ചേർന്ന് ആഘോഷിച്ചു. ജൂൺ 02 ചൊവ്വാഴ്ച വൈകുന്നേരം 06.30 ന് നടന്ന കൃതജ്ഞത ബലിയിൽ ഫാ. ഫ്രാങ്കോ മുഖ്യകാർമികനായി
കഴിഞ്ഞ ആറ് മാസത്തിൽ അധികമായി ഇടവകയുടെ ആധ്യാത്മിക – ഭൗതിക വളർച്ചയിൽ സ്തുത്യർഹമായ പങ്കുവഹിക്കുന്ന ഫ്രാങ്കോ അച്ചന് ഇടവക വികാരി റവ ഫാ ജോയി സാബു വൈ, പാരിഷ് കൗൺസിൽ അംഗങ്ങൾ, മറ്റ് ഇടവകാംഗങ്ങൾ എന്നിവർ പ്രാർത്ഥനാശംസകൾ നേർന്നു.
പാരിഷ് കൗൺസിൽ പ്രതിനിധികൾ ഇടവകയുടെ സ്നേഹസമ്മാനം കൈമാറുകയും തുടർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കുകയും ചെയ്തു.




