നിത്യ എസ്.
പെരുകാവ്: പെരുകാവ് സെന്റ് ജൂഡ് പള്ളിയിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു. മെയ് 31 ഞായറാഴ്ച രാവിലെ 9 ന് നടന്ന ആഘോഷകരമായ ദിവ്യബലിയിൽ ഫാ. രജീഷ് ജെയിംസ് മുഖ്യകാർമികനായി. അസോസിയേറ്റ് വികാരി ഫാ. രാജു ക്രിസ്തുദാസ് വചന സന്ദേശം നൽകുകയും ഇടവക വികാരി ഫാ.ജസ്റ്റിൻ ഡൊമിനിക്ക് കുട്ടികൾക്ക് പ്രഥമ ദിവ്യകാരുണ്യം നൽകുകയും ചെയ്തു.
“ഈശോയെ ഞാൻ നിന്നെ സ്നേഹിക്കുന്നു, ഈശോയെ എന്നെ വിശുദ്ധിയിൽ കാത്തുകൊള്ളണമേ, ഈശോയുടെ സുഗന്ധം വഹിക്കുന്നവനായി എന്നെ മാറ്റണമേ” എന്നീ 3 കാര്യങ്ങൾ ഓർമിപ്പിച്ചുകൊണ്ടാണു ഫാ.രാജു ക്രിസ്തുദാസ് വചനസന്ദേശം നൽകിയത്.
പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്ന ഇടവകയിലെ 8 കുട്ടികൾക്കും മതാപിതാക്കൾക്കും ഇടവക വികാരി ഫാ. ജസ്റ്റിൻ ഡൊമിനിക് ദിവ്യകാരുണ്യം നൽകി. കുട്ടികളുടെ മാതാപിതാക്കൾ ഇടവക വിശ്വാസീ സമൂഹത്തിനു സന്തോഷ സൂചകമായി മധുരം നൽകി.




