ക്ലൈസില ക്ലമന്റ
നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ പള്ളിയിൽ പ്രഥമ ദിവകാരുണ്യ സ്വീകരണം നടന്നു. മെയ് 17 ഞായറാഴ്ച രാവിലെ 8.30 ന് നടന്ന ആഘോഷകരമായ ദിവ്യബലിയിൽ ഇടവക അംഗം ഫാ.ജെയിംസ് മുഖ്യകാർമികനും ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ സഹകാർമികനുമായി.
ഇടവകയിലെ 12 കുഞ്ഞുങ്ങൾ 2 മാസത്തെ പഠനപരിശീലനത്തിന് ശേഷമാണ് ആദ്യ കുർബാന സ്വീകരിച്ചത് . കുഞ്ഞുക്കൾക്ക് സർട്ടിഫിക്കറ്റും ജപമാലയും സ്നേഹസമ്മാനമായി നല്കി.
ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ, ബ്രദർ. അൻ മോദ് ഡെമനിക്, ബ്രദർ.ആഷിക്, സിസ്റ്റർ.ശാന്തി, ഉപദേശി ജഡ്സൺ മനോഹർ, പി.ജെ. ജപരാജ്, ഗ്രേസി.എഫ്, അനിത. റ്റി, മേരിവാസന്തി എന്നിവർ നേതൃത്വം നല്കി.




