Kerala

കെ.ആർ.എൽ.സി.സി. രജത ജൂബിലി ഉദ്ഘാടനം നാളെ

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: കെആർഎൽസിസിയുടെ രജതജൂബിലി ആഘോഷങ്ങൾക്ക് നാളെ കോഴിക്കോട്ട് തുടക്കമാകും. കോഴിക്കോട് സെന്റ് സേവ്യേഴ്‌സ് കോളെജിൽ നടക്കുന്ന ഉദ്ഘാടന പരിപാടികളോടെ ആരംഭിക്കുന്ന ആഘോഷങ്ങൾ ഒരു വർഷം നീണ്ടുനിൽക്കും. 2027 മെയ് 24-നായിരിക്കും രജതജൂബിലി സമാപനം.

മെയ്‌ 17 രാവിലെ 9.30-ന് റൈറ്റ്‌ റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ ആമുഖസന്ദേശത്തോടെ ആരംഭിക്കുന്ന രജതജൂബിലി ആഘോഷത്തിൽ ആർച്ച്ബിഷപ് തോമസ് ജെ. നെറ്റോ ജൂബിലി ലോഗോ പ്രകാശനം ചെയ്യും. തുടർന്ന് ‘ഏകോപനം – പങ്കാളിത്തം – ശാക്തീകരണം: കെആർഎൽസിസിയുടെ 25 മഹിത വർഷങ്ങൾ’ എന്ന വിഷയത്തിൽ മുൻ ജനറൽ സെക്രട്ടറി ഫാ.ഫ്രാൻസിസ് സേവ്യർ താന്നിക്കാപറമ്പിൽ ഒന്നാം സെക്ഷൻ ക്ലാസ് നയിക്കും.

തുടർന്ന് 11 മണിക്ക് ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിന്റെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയർപ്പണം നടക്കും. ഉച്ചയ്ക്ക് ശേഷം ‘ലത്തീൻ കത്തോലിക്കർ യാഥാർഥ്യങ്ങൾ, വെല്ലുവിളികൾ ഭാവിപദ്ധതികൾ’ എന്ന വിഷയത്തിൽ സാമ്പത്തിക വിദഗ്‌ധൻ ഡോ. മാർട്ടിൻ പാട്രിക് രണ്ടാം സെക്ഷൻ ക്ലാസ് നയിക്കും.

വൈകുന്നേരം 3 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്യും. കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിക്കും.

ഉത്‌ഘാടന സമ്മേളനത്തിൽ വിവിധ സഭാ പുസ്‌തകങ്ങളുടെ പ്രകാശനവും, കെആർഎൽസിസി യുട്യൂബ് ചാനലിന്റെയും, കെസിവൈഎമ്മിന്റെ ‘BLESS’ രക്തദാന നെറ്റ്‌വർക്കിന്റെയും ഉദ്ഘാടനം നടക്കും.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.