സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ നിന്നും സിവിൽ സർവീസ് വിജയികളായ ശ്രീജയ്ക്കും, നിധിൻ ആർ.എച്ചിനും നെയ്യാറ്റിൻകര രൂപത അനുമോദനം നൽകി. ഏപ്രിൽ 11 ശനിയാഴ്ച 3 മണിമുതൽ നടന്ന അനുമോദന സമ്മേളനം നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ഡി.സെൽവരാജൻ ഉത്ഘാടനം ചെയ്തു. വിജയികളുടെ നിശ്ചയദാർഡ്യവും ലക്ഷ്യബോധ്യവുമാണ് സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കാൻ സഹായകമായതെന്ന് ഉദഘാടനസന്ദേശത്തിൽ പിതാവ് പറഞ്ഞു. തുടർന്നുള്ള പ്രവർത്തന മണ്ഡലങ്ങളിൽ അവർക്ക് ദരിദ്രരോട് പക്ഷം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് ബിഷപ്പ് വിൻസെന്റ് സാമുവൽ മുഖ്യസന്ദേശം നൽകി.
നെയ്യാറ്റിൻകര രൂപത വികാരി ജനറൽ അധ്യക്ഷനായിരുന്ന യോഗത്തിൽ രൂപത ശുശ്രൂഷ കോർഡിനേറ്റർ മോൺ റൂഫസ് പയസ്ലിൻ ആമുഖസന്ദേശവും മോൺ ജി ക്രിസ്തുദാസ്, കെ.സി.വൈ.എം. പ്രസിഡന്റ് അരുൺ രാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന്, വിവിധ സമിതി അംഗങ്ങളുടെ നേതൃത്വത്തിൽ വിജയിളെ പൊന്നാട അണിയിച്ച് ആദരിച്ചു. രൂപതയിലെ വിവിധ ശുശ്രൂഷകളുടെ ഡയറക്ടറ്റർമാർ, സമിതി പ്രസിഡന്റ്മാർ എന്നിവർ സന്നിഹിതരായിരുന്നു.
യോഗത്തിൽ ബോധിനിയുടെ പ്രകാശനം രൂപതാധ്യക്ഷൻ ഡി.സെൽവരാജാൻ പിതാവ് നിർവഹിച്ചു. രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ പി ആർ സ്വാഗതം ആശംസിച്ചു.



