Word of God

പെസഹകാലം ഒന്നാം വാരം വ്യാഴം വചനവായന

ഏപ്രിൽ 09 വ്യാഴം

ഒന്നാം വായന

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങിൽനിന്ന്

(ജീവന്റെ നാഥനെ നിങ്ങൾ വധിച്ചു. എന്നാൽ, ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു)

അക്കാലത്ത്, സൗഖ്യമാക്കപ്പെട്ട മുടന്തൻ, പത്രോസിനെയും യോഹന്നാനെയും വിട്ടുമാറാതെ നില്ക്കുന്നതു കണ്ടപ്പോൾ എല്ലാവരും ആശ്‌ചര്യപ്പെട്ട് സോളമന്റെ മൺഡപത്തിൽ അവരുടെ അടുത്ത് ഓടിക്കൂടി. ഇതുകണ്ട് പത്രോസ് അവരോടു പറഞ്ഞു: ഇസ്രായേൽജനമേ, നിങ്ങളെന്തിന് ഇതിൽ അദ്ഭുതപ്പെടുന്നു? ഞങ്ങൾ സ്വന്തം ശക്തിയോ സുകൃതമോകൊണ്ട് ഇവനു നടക്കാൻ കഴിവുകൊടുത്തു എന്നമട്ടിൽ ഞങ്ങളെ സൂക്ഷിച്ചുനോക്കുന്നതെന്തിന്? അബ്രാഹത്തിൻ്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കൻമാരുടെ ദൈവം, തന്റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ അവനെ ഏല്പ്‌പിച്ചുകൊടുത്തു. പീലാത്തോസ് അവനെ വിട്ടയയ്ക്കാൻ തീരുമാനിച്ചിട്ടും അവന്റെ മുമ്പിൽവച്ച് നിങ്ങൾ അവനെ തള്ളിപ്പറഞ്ഞു. പരിശുദ്ധനും നീതിമാനുമായ അവനെ നിങ്ങൾ നിരാകരിച്ചു. പകരം, ഒരു കൊലപാതകിയെ വിട്ടുകിട്ടാൻ അപേക്ഷിച്ചു. ജീവന്റെ നാഥനെ നിങ്ങൾ വധിച്ചു. എന്നാൽ, ദൈവം അവനെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു. അതിന് ഞങ്ങൾ സാക്ഷികളാണ്അവന്റെ നാമത്തിലുള്ള വിശ്വാസംമൂലം, അവന്റെ നാമമാണ് നിങ്ങൾ കാണുകയും അറിയുകയും ചെയ്യുന്ന ഈ മനുഷ്യനെ സുഖപ്പെടുത്തിയത്. അവനിലുള്ള വിശ്വാസമാണ് നിങ്ങളുടെ മുമ്പിൽ വച്ച് ഈ മനുഷ്യനു പൂർണാരോഗ്യം പ്രദാനം ചെയ്തത്.

സഹോദരരേ, നിങ്ങളുടെ നേതാക്കളെപ്പോലെതന്നെ നിങ്ങളും അജ്‌ഞതമൂലമാണ് ഇങ്ങനെ പ്രവർത്തിച്ചതെന്ന് എനിക്കറിയാം. എന്നാൽ, തൻെറ അഭിഷിക്‌തൻ ഇവയെല്ലാം സഹിക്കണമെന്ന് പ്രവാചകൻമാർവഴി ദൈവം മുൻകൂട്ടി അരുൾചെയ്തത് അവിടന്ന് ഇങ്ങനെ പൂർത്തിയാക്കി. അതിനാൽ, നിങ്ങളുടെപാപങ്ങൾ മായിച്ചുകളയാൻ, പശ്ചാത്തപിച്ച് ദൈവത്തിലേക്കു തിരിയുവിൻ. നിങ്ങൾക്കു കർത്താവിൻ്റെ സന്നിധിയിൽ നിന്ന് സമാശ്വാസത്തിന്റെ കാലം വന്നെത്തുകയും, നിങ്ങൾക്കുവേണ്ടി ക്രിസ്‌തുവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന യേശുവിനെ അവിടന്ന് അയയ്ക്കുകയും ചെയ്യും. ആദിമുതൽ തന്റെ വിശുദ്‌ധ പ്രവാചകൻമാർവഴി ദൈവം അരുൾചെയ്തുപോലെ, സകലത്തിന്റെയും പുനഃസ്‌ഥാപനകാലം വരെ സ്വർഗം അവനെ സ്വീകരിക്കേണ്ടിയിരിക്കുന്നു.

മോശ ഇപ്രകാരം പറഞ്ഞു: ദൈവമായ കർത്താവ് നിങ്ങൾക്കായി, നിങ്ങളുടെ സഹോദരൻമാരുടെയിടയിൽനിന്ന്, എന്നെപ്പോലെ ഒരു പ്രവാചകനെ ഉയർത്തും. അവൻ നിങ്ങളോടു പറയുന്നതെല്ലാം നിങ്ങൾ കേൾക്കണം. ആ പ്രവാചകൻ്റെ വാക്കു കേൾക്കാത്തവരെല്ലാം ജനത്തിന്റെ ഇടയിൽനിന്നു പൂർണമായി വിച്‌ഛേദിക്കപ്പെടും. സാമുവലും തുടർന്നുവന്ന പ്രവാചകൻമാരെല്ലാവരും ഈ ദിവസങ്ങളെപ്പറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. നിങ്ങൾ പ്രവാചകൻമാരുടെയും നമ്മുടെ പിതാക്കൻമാരോടു ദൈവം ചെയ്ത ഉടമ്പടിയുടെയും സന്തതികളാണ്. അവിടന്ന് അബ്രാഹത്തോട് അരുൾ ചെയ്തു‌: ഭൂമിയിലെ എല്ലാ കുടുംബങ്ങളും നിന്റെ സന്തതിവഴി അനുഗൃഹീതമാകും. ദൈവം തൻ്റെ ദാസനെ ഉയിർപ്പിച്ച്, ആദ്യം നിങ്ങളുടെ അടുക്കലേക്കാണു നിയോഗിച്ചയച്ചത്. നിങ്ങൾ ഓരോരുത്തരെയും ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കാൻവേണ്ടിയാണ് അത്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, ഞങ്ങളുടെ കർത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം! (അല്ലെങ്കിൽ: അല്ലേലൂയാ!)

കർത്താവേ, ഞങ്ങളുടെ കർത്താവേ, ഭൂമിയിലെങ്ങും അവിടത്തെ നാമം എത്ര മഹനീയം! അവിടത്തെ ചിന്തയിൽ വരാൻ മാത്രം മർത്ത്യന് എന്തു മേൻമയുണ്ട്? അവിടത്തെ പരിഗണന ലഭിക്കാൻ മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?

കർത്താവേ, ഞങ്ങളുടെ കർത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം

എന്നിട്ടും അവിടന്ന് അവനെ ദൈവദൂതൻമാരെക്കാൾ അല്പം മാത്രം താഴ്ത്തി; മഹത്ത്വവും ബഹുമാനവുംകൊണ്ട് അവനെ മകുടമണിയിച്ചു. അങ്ങ് സ്വന്തം കരവേലകൾക്കുമേൽ അവന് ആധിപത്യം നല്കി; എല്ലാറ്റിനെയും അവന്റെ പാദത്തിൻ കീഴിലാക്കി

കർത്താവേ, ഞങ്ങളുടെ കർത്താവേ, ഭൂമിയിലെങ്ങും അവി ടത്തെ നാമം എത്ര മഹനീയം!

ആടുകളെയും കാളകളെയും വന്യമ്യഗങ്ങളെയും ആകാശത്തിലെ പറവകളെയും സമുദ്രത്തിലെ മത്‌സ്യങ്ങളെയും കടലിൽ സഞ്ചരിക്കുന്ന സകലതിനെയുംതന്നെ.

കർത്താവേ, ഞങ്ങളുടെ കർത്താവേ, ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം

അല്ലേലൂയാ !

അല്ലേലൂയാ! (സങ്കീ 118 : 24) കർത്താവ് ഒരുക്കിയ ദിവസമാണിന്ന്; ഇന്ന് സന്തോഷിച്ചുല്ലസിക്കാം. അല്ലേലൂയാ!

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(ക്രിസ്‌തു സഹിക്കുകയും മൂന്നാംദിവസം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്ക്കുകയം ചെയ്യണം)

അക്കാലത്ത്, വഴിയിൽവച്ചു സംഭവിച്ചതും അപ്പം മുറിക്കുമ്പോൾ, തങ്ങൾ അവനെ തിരിച്ചറിഞ്ഞതും അവരും വിവരിച്ചു. അവർ ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോൾ യേശു അവരുടെ മധ്യേ പ്രത്യക്‌ഷനായി അവരോട് അരുൾചെയ്‌തു: നിങ്ങൾക്കു സമാധാനം! അവർ ഭയന്നു വിറച്ചു. ഭുതത്തെയാണു കാണുന്നത് എന്ന് അവർ വിചാരിച്ചു. അവൻ അവരോടു ചോദിച്ചു: നിങ്ങൾ അസ്വസ്ഥരാകുന്നതെന്തിന്? നിങ്ങളുടെ മനസ്‌സിൽ ചോദ്യങ്ങൾഉയരുന്നതും എന്തിന്? എന്റെ കൈകളും കാലുകളും കണ്ട് ഇതു ഞാൻ തന്നെയാണെന്നു മനസ്‌സിലാക്കുവിൻ. എന്നെ സ്പർശിച്ചുനോക്കുവിൻ. എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിന് ഇല്ലല്ലോ. എന്നിട്ടും അവർ സന്തോഷാധിക്യത്താൽ അവിശ്വസിക്കുകയും അദ്ഭുതപ്പെടുകയും ചെയ്തപ്പോൾ അവൻ അവരോടുചോദിച്ചു: ഇവിടെ ഭക്ഷിക്കാൻ എന്തെങ്കിലുമുണ്ടോ? ഒരു കഷണം വറുത്ത മീൻ അവർ അവനു കൊടുത്തു. അവൻ അതെടുത്ത് അവരുടെ മുമ്പിൽ വച്ചു ഭക്ഷിച്ചു. അവൻ അവരോടു പറഞ്ഞു: മോശയുടെ നിയമത്തിലും പ്രവാചകൻമാരിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതെല്ലാം പൂർത്തിയാകേണ്ടിയിരിക്കുന്നു എന്ന് ഞാൻ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ പറഞ്ഞിട്ടുണ്ടല്ലോ. വിശുദ്ധലിഖിതങ്ങൾ ഗ്രഹിക്കാൻ തക്കവിധം അവരുടെ മനസ്സ് അവൻ തുറന്നു. അവൻ പറഞ്ഞു: ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: ക്രിസ്‌തു സഹിക്കുകയും മൂന്നാംദിവസം മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്ക്കുകയും ചെയ്യണം; പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തിൽ ജറുസലേമിൽ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. നിങ്ങൾ ഇവയ്ക്കു സാക്‌ഷികളാണ്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.