Diocese

തൈലപരികർമ്മ തിരുകർമ്മങ്ങൾക്ക് അഭിവന്ദ്യ ഡി. സെൽവരാജൻ നേതൃത്വം നൽകി

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ തൈലപരികർമ്മ ദിവ്യബലി മാർച്ച് 30 തിങ്കളാഴ്ച നടന്നു. വൈകുന്നേരം 4 മണിക്ക് കത്തീഡ്രൽ പള്ളിയിൽ നടന്ന തിരുകർമ്മങ്ങൾക്ക് രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി. സെൽവരാജൻ മുഖ്യകാർമികനാവുകയും ബിഷപ്പ് എമരിത്തുസ് ഡോ.വിൻസെന്റ് സാമുവൽ വചന പ്രഘോഷണവും വികാരി ജനറൽ മോൺ ക്രിസ്തുദാസ് തോംസൺ ആമുഖസന്ദേശവും നൽകി.

രോഗീലേപനം, ജ്ഞാനസ്നാനം, സ്ഥൈര്യലേപനം, തിരുപ്പട്ടം എന്നിവയ്ക്ക് ഉപയോഗിക്കുന്ന തൈലങ്ങളുടെ പരികർമ്മമാണ് നടന്നത്. ദിവ്യബലിയിൽ വികാരി ജനറൽ, ശുശ്രൂഷാ കോ-ഓർഡിനേറ്റർ, എപ്പിസ്‌കോപ്പൽ വികാരിമാർ, ചാൻസിലർ തുടങ്ങിയവർ സഹകാർമികരായി. രൂപതയിൽ സേവനം ചെയുന്ന 100-ലധികം വൈദീദികരും സന്യാസിനികളും അൽമായസഹോദരങ്ങളും പങ്കെടുത്തു.

രൂപതയിലെ വൈദികരുടെ പൗരോഹിത്യ വ്രതനവീകരണവും നടന്നു. രാവിലെ മുതൽ ലോഗോസ് പാസ്റ്ററൽ സെന്ററിൽ വൈദികർക്ക് ധ്യാനവും കുമ്പസാരവും സംഘടിപ്പിച്ചിരുന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.