സ്വന്തം ലേഖകൻ
വിതുര: ബോണക്കാട് കുരിശുമല തീർത്ഥാടനത്തിന്റെ രണ്ടാം ദിനം ഭക്തിപൂർവ്വം ആഘോഷിച്ചു. മാർച്ച് 26 വ്യാഴം രാവിലെ 9-ന് നടന്ന കുരിശിന്റെ വഴിക്ക് ഫാ.ജോസഫ് ഷാജി നേതൃത്വം നൽകി. തുടർന്നു നടന്ന ദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപത ശുശ്രൂക്ഷ കോ-ഓർഡിനേറ്റർ റൂഫസ് പയസ് ലീൻ മുഖ്യകാർമികനായി. ഫാ.എൻ.സൈമൺ വചന സന്ദേശം നൽകി. ആര്യനാട് ഫൊറോനയിലെ വൈദികർ സഹകാർമ്മികരായി.
രണ്ട് മണി മുതൽ നടന്ന കുരിശിന്റെ വഴിക്ക് ഫാ. വി.എൽ. പോളും അൽമായ സംഘടനകളും നേതൃത്വം നൽകി. തുടർന്ന് നടന്ന ദിവ്യബലിയിൽ രൂപത അൽമായ ഡയറക്ടർ ഫാ. ജോയി സി. മുഖ്യകാർമികനായി.
തീർത്ഥാടനത്തിന്റെ മൂന്നാം ദിനം 9 മണി മുതൽ നടക്കുന്ന കുരിശിന്റെ വഴിക്ക് ഫാ. വിജിൻ എസ്. ആഞ്ചലോസ് നേതൃത്വം നൽകും. തുടർന്നുള്ള ദിവ്യബലിക്ക് നെടുമങ്ങാട് റീജിയൺ കോ-ഓർഡിനേറ്റർ മോൺ. ഡോ. ജോസ് റാഫേൽ മുഖ്യകർമികത്വം വഹിക്കും. ഫാ.ഷാജി ഡി സാവിയോ വചന സന്ദേശം നൽകും. രണ്ട് മണിക്ക് നടക്കുന്ന ജപമാലക്ക് ലീജിയൺ ഓഫ് മേരി നേതൃത്വം നൽകും




