Word of God

തപസ്സുകാലം രണ്ടാം ഞായർ മാർച്ച് 01 വചന വായന

മാർച്ച് 01 ഞായർ

ഒന്നാം വായന

ഉത്പത്തി പുസ്തകത്തിൽനിന്ന്

(ദൈവജനത്തിന്റെ പിതാവായ അബ്രാമിൻ്റെ വിളി)

അക്കാലത്ത്, കർത്താവ് അബ്രാമിനോട് അരുൾചെയ്‌തു: നിൻെറ ദേശത്തെയും ബന്‌ധുക്കളെയും പിത്യഭവനത്തെയും വിട്ട്, ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാൻ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാൻ അനുഗ്രഹിക്കും. നിൻെറ പേര് ഞാൻ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും. കർത്താവു കല്പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നു.

കർത്താവിന്റെ വചനം സത്യമാണ്; അവിടത്തെ പ്രവൃത്തി വിശ്വസനീയമാണ്. അവിടന്നു നീതിയും ന്യായവും ഇഷ്ടപ്പെടുന്നു. കർത്താവിന്റെ കാരുണ്യംകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.

കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നു.

ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്റെ കാരുണ്യത്തിൽ പ്രത്യാശവയ്ക്കുന്നവരെയും കർത്താവു കടാക്ഷിക്കുന്നു. അവിടന്ന് അവരുടെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കൂ ന്നു, ക്ഷാമത്തിൽ അവരുടെ ജീവൻ നിലനിർത്തുന്നു.

കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയ ണമേ! ഞങ്ങൾ അങ്ങിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നു.

നാം കർത്താവിനുവേണ്ടി കാത്തിരിക്കുന്നു. അവിടന്നാണു നമ്മുടെ സഹായവും പരിചയും കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നു.

കർത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെമേൽ ചൊരിയണമേ! ഞങ്ങൾ അങ്ങിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നു.

രണ്ടാം വായന

വി. പൗലോസ് അപ്പസ്തോലൻ തിമേത്തേയോസിന് എഴുതിയ രണ്ടാം ലേഖനത്തിൽനിന്ന്

(ദൈവം നമ്മെ വിളിക്കുകയും പ്രകാശിപ്പിക്കുകയും ചെയ‌

ഏറ്റവും വാത്സല്യമുള്ളവനേ, ദൈവത്തിന്റെ ശക്തിയിൽ ആശ്രയിച്ചുകൊണ്ട് അവന്റെ സുവിശേഷത്തെപ്രതിയുള്ള ക്ലേശങ്ങളിൽ നീയും പങ്കു വഹിക്കുക. അവിടന്നു നമ്മെ രക്ഷിക്കുകയും വിശുദ്ധമായ വിളിയാൽ നമ്മെ വിളിക്കുകയും ചെയ്തിരിക്കുന്നു. അതു നമ്മുടെ പ്രവൃത്തികളുടെ ഫലമായിട്ടല്ല, അവിടത്തെ സ്വന്തം ഉദ്ദേശ്യം മുൻനിർത്തിയും യുഗങ്ങൾക്കുമുമ്പ് യേശുക്രിസ്‌തുവിൽ നമുക്കുനല്‌കിയ കൃപാവരമനുസരിച്ചുമാണ്. ഈ കൃപാവരം നമ്മുടെ രക്ഷകനായ യേശുക്രിസ്‌തുവിന്റെ ആഗമനത്തിൽ നമുക്കു പ്രത്യക്ഷീഭവിച്ചിരിക്കുന്നു. അവൻ മരണം ഇല്ലാതാക്കുകയും തന്റെ സുവിശേഷത്തിലൂടെ ജീവനും അനശ്വരതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
കർത്താവിന്റെ വചനം.

സുവിശേഷത്തിനുമുമ്പു ചൊല്ലാവുന്ന വാക്യം

സ്‌തുതിയും പുകഴ്ച്‌ചയും കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു സ്‌തുതിയും പുകഴ്‌ചയും ശോഭിക്കുന്ന മേഘത്തിൽനിന്നു നിത്യപിതാവിൻ്റെ സ്വരമുണ്ടായി: “ഇവൻ എൻ്റെ പ്രിയപുത്രനാകുന്നു! ഇവനെ ശ്രവിക്കുവിൻ.” കർത്താവായ യേശുക്രിസ്‌തുവേ, അങ്ങേക്കു സ്‌തുതിയും പുകഴ്‌ചയും

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

(അവിൻ്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി)

അക്കാലത്ത്, യേശു പത്രോസ്, യാക്കോബ്, അവന്റെ സഹോദരൻ യോഹന്നാൻ എന്നിവരെ മാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കുപോയി. അവൻ അവരുടെ മുമ്പിൽ വച്ചു രൂപാന്തരപ്പെട്ടു. അവന്റെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. അവന്റെ വസ്ത്രം പ്രകാശംപോലെ ധവളമായി. മോശയും ഏലിയായും അവനോടു സംസാരിക്കുന്നതായി അവർ കണ്ടു. പത്രോസ് യേശുവിനോടു പറഞ്ഞു: കർത്താവേ, നാം ഇവിടെയായിരിക്കുന്നതു നല്ലതാണ്. നിനക്കു സമ്മതമാണെങ്കിൽ ഞങ്ങൾ ഇവിടെ മൂന്നു കൂടാരങ്ങൾ ഉണ്ടാക്കാം – ഒന്നു നിനക്ക്, ഒന്നു മോശയ്ക്ക്, ഒന്ന് ഏലിയായ്ക്ക്. അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ശോഭയേറിയ ഒരുമേഘംവന്ന് അവരെ ആവരണം ചെയ്തു. മേഘത്തിൽനിന്ന് ഇങ്ങനെയൊരു സ്വരമുണ്ടായി: ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കു ശ്രവിക്കുവിൻ. ഇതുകേട്ട ക്ഷണത്തിൽ ശിഷ്യൻമാർ കമിഴ്ന്നുവീണു; അവർ ഭയവിഹ്വലരായി. യേശു സമീപിച്ച് അവരെ സ്‌പർശിച്ചുകൊണ്ടു പറഞ്ഞു: എഴുന്നേല്ക്കുവിൻ, ഭയപ്പെടേണ്ടാ, അവർ കണ്ണുകളുയർത്തി നോക്കിയപ്പോൾ യേശുവിനെയല്ലാതെ മറ്റാരെയും കണ്ടില്ല. മലയിൽനിന്ന് ഇറങ്ങുമ്പോൾ യേശു അവരോട് ആജ്‌ഞാപിച്ചു: മനുഷ്യപുത്രൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെടുന്നതുവരെ നിങ്ങൾ ഈ ദർശനത്തെപ്പറ്റി ആരോടും പറയരുത്.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.