Parish

മുതിയാവിള ഇടവക മെഡിക്കൽ ഫോറം രൂപീകരിച്ചു

ആതിര സജീവൻ

കാട്ടാക്കട: മുതിയാവിള സെന്റ് ആൽബർട്ട് ഫൊറോന പള്ളിയിൽ മെഡിക്കൽ ഫോറം രൂപീകരിച്ചു. ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ ഇടവക വികാരി ഫാ. സ്റ്റാൻലി രാജ് മെഡിക്കൽ ഫോറം ഉത്‌ഘാടനം ചെയ്തു.

KLCA പ്രസിഡന്റ് എം. രാജന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മദർ സുപ്പീരിയർ റവ.സിസ്റ്റർ സിൽവസ്റ്റ മേരി, NIDS യൂണിറ്റ് സെക്രട്ടറി ബിജു E.A എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഇടവകയിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടാണ് മെഡിക്കൽ ഫോറം രൂപീകരിച്ചിരിക്കുന്നത്. അന്നേ ദിവസം യോഗത്തിന് പങ്കെടുത്തവർക്ക് KLCA – NIDS യൂണിറ്റുകളുടെ നേതൃത്വത്തിൽ സംയുക്തമായി സാന്ത്വന സ്പർശം എന്ന പേരിൽ ഓക്സിജൻ ലെവൽ, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ എന്നിവ സൗജന്യമായി പരിശോധന നടത്തി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.