Word of God

ആഗമനകാലം ഡിസംബർ 18 വചനവായന

മൂന്നാം വാരം ബുധൻ

ഒന്നാം വായന

ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന്

(ഞാൻ ദാവീദിന്റെ വംശത്തിൽ നീതിയുടെ ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു.)

ഇതാ, ഞാൻ ദാവീദിന്റെ വംശത്തിൽ നീതിയുടെ ശാഖ കർത്താവ് അരുൾചെയ്യുന്നു. മുളപ്പിക്കുന്ന ദിവസം വരുന്നു അവൻ രാജാവായി വാഴുകയും ബുദ്‌ധിപൂർവം ഭരിക്കുകയും ചെയ്യും, നാട്ടിൽ നീതിയും ന്യായവും അവൻ നടപ്പാക്കും. അവൻെറ നാളുകളിൽ യൂദാ രക്‌ഷിക്കപ്പെടും; ഇസ്രായേൽ സുരക്ഷിതമായിരിക്കും . കർത്താവാണു ഞങ്ങളുടെ നീതി എന്ന പേരിലായിരിക്കും അവൻ അറിയപ്പെടുക. ഇസ്രായേൽജനത്തെ ഈജിപ്തിൽനിന്നു കുട്ടിക്കൊണ്ടുവന്ന കർത്താവാണേ എന്ന് ആരും ശപഥം ചെയ്യാത്ത കാലം വരുന്നു – കർത്താവ് അരുൾച യ്യുന്നു. ഇസ്രായേൽസന്തതികളെ ഉത്തരദേശത്തുനിന്നും അവിടന്ന് നാടുകടത്തിയ എല്ലാരാജ്യങ്ങളിലും നിന്നും തിരിച്ചുകൊണ്ടു വന്ന കർത്താവാണേ എന്നായിരിക്കും അവർ സത്യം ചെയ്യുന്നത്. അവർ തങ്ങളുടെ സ്വന്തം നാട്ടിൽ പാർക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

കർത്താവിൻ്റെ കാലത്ത് നീതി തഴച്ചുവളരട്ടെ ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ

ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും രാജകുമാരന് അങ്ങയുടെ ധർമനിഷ്‌ഠയും നല്‌കണമേ! അവൻ അങ്ങയുടെ ജനത്തെ ധർമനിഷ്ഠയോടും അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെ ഭരിക്കട്ടെ!

കർത്താവിൻ്റെ കാലത്ത് നീതി തഴച്ചുവളരട്ടെ ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ

നിലവിളിക്കുന്ന പാവപ്പെട്ടവനെയും നിസ്‌സഹായനായ ദരിദ്രനെയും അവൻ മോചിപ്പിക്കും. ദുർബലനോടും പാവപ്പെട്ടവനോടും അവൻ കരുണകാണിക്കുന്നു; അഗതികളുടെ ജീവൻ അവൻ രക്‌ഷിക്കും.

കർത്താവിൻ്റെ കാലത്ത് നീതി തഴച്ചുവളരട്ടെ ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ

ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെടട്ടെ! അവിടന്നു മാത്രമാണ് അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നത്. അവിടത്തെ മഹത്ത്വപൂർണമായ നാമം എന്നേക്കും വാഴ്ത്തപ്പെടട്ടെ! അവിടത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറയട്ടെ! ആമേൻ, ആമേൻ.

കർത്താവിൻ്റെ കാലത്ത് നീതി തഴച്ചുവളരട്ടെ ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ

അല്ലേലൂയാ !

അല്ലേലൂയാ! മോസസിന് സീനായിൽ വച്ചു പ്രമാണം നല്കിയ ഇസ്രയേലിന്റെ നിയന്താവേ, ഞങ്ങളെ രക്ഷിക്കാൻ കൈയ യുർത്തി വരുക – അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന

( ദാവീദിന്റെ പുത്രനായ ജോസഫിന് വിവാഹസമ്മാതം നല്കിയിരുന്ന മറിയത്തിൽനിന്ന് യേശു പിറക്കും)

യേശുക്രിസ്‌തുവിന്റെ ജനനം ഇപ്രകാരമായിരുന്നു! അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കേ, അവർ സഹവസിക്കുന്നതിനുമുമ്പ് അവൾ പരിശുദ്‌ധാത്‌മാവാൽ ഗർഭിണിയായി കാണപ്പെട്ടു. അവളുടെ ഭർത്താവായ ജോസഫ് നീതിമാനാകയാലും അവളെ രഹസ്യ അപമാനിതയാക്കാൻ ഇഷ്‌ടപ്പെടായ്‌കയാലും അവളെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. അവൻ ഇതെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കേ, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്‌ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാൻ ശങ്കിക്കേണ്ടാ, അവൾ ഗർഭംധരിച്ചിരിക്കുന്നത് പരിശുദ്‌ധാത്മാവിൽ നിന്നാണ്. അവൾ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം. എന്തെന്നാൽ, അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു മോചിപ്പിക്കും. കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നർഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും എന്നു കർത്താവ് പ്രവാചകൻമുഖേന അരുൾചെയ്‌തതു പൂർത്തിയാകാൻവേണ്ടിയാണ് ഇതെല്ലാം സംഭവിച്ചത്. ജോസഫ് നിദ്രയിൽനിന്നു ഉണർന്ന്, കർത്താവിന്റെ ദൂതൻ കല്‌പിച്ചതുപോലെ പ്രവർത്തിച്ചു; അവൻ തന്റെ ഭാര്യയെ സ്വീകരിച്ചു.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.