സിമി സെൽവെസ്റ്റർ
കട്ടയ്ക്കോട്: അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിൻ്റെ നാമത്തിൽ സ്ഥാപിതമായ കട്ടയ്ക്കോട് സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയുടെ പുന:ർനിർമ്മാണ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം നടത്തിവന്ന മെഗാ സമ്മാന പദ്ധതി സമാപിച്ചു. പത്താമത്തെയും അവസാനത്തെയും സമ്മാനോത്സവം ഡിസംബർ 14 ഞായറാഴ്ച ഉച്ചക്ക് 1.00 മണിക്ക് കട്ടയ്ക്കോട് MGDM പാരിഷ് ഹാളിൽ നടന്നു.
പള്ളിനിർമ്മാണ കമ്മിറ്റി കൺവീനർ സുരേഷ് എൽ. ബി. സ്വാഗതം ആശംസിക്കുകയും ഇടവക വികാരി ഫാ. ജോയി സാബു വൈ. എസ്. സമ്മാനോത്സവം ഉത്ഘാടനം ചെയ്യുകയും ചെയ്തു. കട്ടയ്ക്കോട് ഇടവക സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR, ഇടവകക്കാർ കൂടാതെ പുറത്തുനിന്നും പദ്ധതിയിൽ പങ്കുചേർന്നവരും സന്നിഹിതരായിരുന്നു.
2025 മാർച്ച് മുതൽ ഡിസംബർ വരെ നീണ്ടു നിന്ന പദ്ധതിയിൽ മെഗാ സമ്മാനമായ ആൾട്ടോ കാർ ഷിജി വിറ്റ കൂപ്പണിൽ പൂഴനാട് പത്മകുമാറിനു ലഭിച്ചു, ഇടവക വികാരി താക്കോൽ കൈമാറുകയും ചെയ്തു.
തുടർന്ന് ഈ മാസത്തെ 9 സമ്മാനങ്ങളും അതാത് വ്യക്തികൾക്ക് കൈമാറി. മുഴുവൻ തുകയും അടച്ച ഇതുവരെയും ഒരു സമ്മാനം പോലും ലഭിച്ചിട്ടില്ലാത്ത ആളുകൾക്ക് പ്രോത്സാഹന സമ്മാനം നൽകുന്നതാണു. പദ്ധതിയിൽ പങ്കെടുത്ത് വിജയിപ്പിച്ച എല്ലാവർക്കും കമ്മിറ്റി അംഗങ്ങൾ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.




