Word of God

ആഗമനകാലം ഒന്നാം വാരം : ചൊവ്വ

ഒന്നാം വാരം : ചൊവ്വ

ഒന്നാം വായന

ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (11 : 1-10)

(കർത്താവിൻ്റെ ആത്മാവ് അവൻ്റെമേൽ ആവസിക്കും).

അക്കാലത്ത്, ജസെയുടെ കുറ്റിയിൽനിന്ന് ഒരു മുള കിളിർത്തുവരും: അവൻറെ വേരിൽനിന്ന് ഒരു ശാഖ പൊട്ടി ക്കിളിർക്കും. കർത്താവിൻ്റെ ആത്‌മാവ് അവൻറെ മേൽ ആവസി ക്കും. ജ്‌ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ഉപദേശത്തിന്റെയും ശക്‌തിയുടെയും ആത്‌മാവ്, അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്. അവൻ ദൈവഭക്തിയിൽ ആനന്ദം കൊള്ളും. കണ്ണുകൊണ്ടു കാണുന്നതുകൊണ്ടോ ചെവി കൊണ്ടു കേൾക്കുന്നതുകൊണ്ടോ മാത്രം അവൻ വിധി നടത്തുകയില്ല. ദരിദ്രരെ അവൻ ധർമനിഷ്ഠയോടെ വിധിക്കും. ഭൂമിയിലെ എളിയവരോട് അവൻ നീതിപൂർവം വർത്തിക്കും. ആജ്‌ഞാ ദണ്‌ഡുകൊണ്ട് അവൻ ഭൂമിയെ പ്രഹരിക്കും. അവൻെറ മൊഴി, ദുഷ്ടരെ നിഗ്രഹിക്കും. നീതിയും വിശ്വസ്‌തതയുംകൊണ്ട് അവൻ അരമുറുക്കും. ചെന്നായും ആട്ടിൻകുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും. ഒരു ശിശു അവയെ നയിക്കും. പശുവും കരടിയും ഒരിടത്തു മേയും. അവയുടെ കുട്ടികൾ ഒന്നിച്ചുകിടക്കും. സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും. മുലകുടിക്കുന്ന ശിശു സർപ്പപ്പൊത്തിനു മുകളിൽ കളിക്കും. മുലകുടിമാറിയ കുട്ടി, അണലിയുടെ അളയിൽ കൈയിടും. എന്റെ വിശുദ്‌ധഗിരിയിൽ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലം കൊണ്ടെന്നപോലെ ഭൂമി കർത്താവിനെക്കുറിച്ചുള്ള ജ്ഞാനംകൊണ്ടു നിറയും. അന്ന് ജസ്‌സെയുടെ ജനങ്ങൾക്ക് ഒരു അടയാളമായി നിലകൊള്ളും. ജനതകൾ അവനെ അന്വേഷിക്കും. അവൻ വനം മഹത്ത്വപൂർണമായിരിക്കും.
കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം (72 : 1-2, 7-8, 12-13, 17)

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ എന്നേക്കും സമാധാനം സമ്യദ്ധമായി പുലരട്ടെ!

ദൈവമേ, രാജാവിന് അങ്ങയുടെ നീതിബോധവും രാജകുമാ രന് അങ്ങയുടെ ധർമനിഷ്‌ഠയും നല്കണമേ! അവൻ അങ്ങ യുടെ ജനത്തെ ധർമനിഷ്‌ഠയോടും അങ്ങയുടെ ദരിദ്രരെ നീതിയോടുംകൂടെ ഭരിക്കട്ടെ!

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ എന്നേക്കും സമാധാനം സമ്യദ്ധമായി പുലരട്ടെ!

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! ചന്ദ്രനുള്ളിടത്തോ ളം കാലം സമാധാനം പുലരട്ടെ! സമുദ്രം മുതൽ സമുദ്രംവരെ യും നദിമുതൽ ഭൂമിയുടെ അതിർത്തികൾവരെയും അവൻറ ആധിപത്യം നിലനില്ക്കട്ടെ!

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ എന്നേക്കും സമാധാനം സമ്യദ്ധമായി പുലരട്ടെ!

നിലവിളിക്കുന്ന പാവപ്പെട്ടവനെയും നിസ്‌സഹായനടനു ദരിദ്രനെയും അവൻ മോചിപ്പിക്കും. ദുർബലനോടും പാവപ്പെട്ടവനോടും അവൻ കരുണകാണിക്കുന്നു. അഗതിക ളുടെ ജീവൻ അവൻ രക്ഷിക്കും.

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ! എന്നേക്കും സമാധാനം സമൃദ്ധമായി പുലരട്ടെ!

അവന്റെ നാമം നിത്യം നിലനില്ക്കട്ടെ! സൂര്യനുള്ളിടത്തോളം കാലം അവൻറെകീർത്തി നിലനില്ക്കട്ടെ! അവനെപ്പോലെ അനുഗൃഹീതരാകട്ടെ എന്നു ജനം പരസ്‌പരം ആശംസിക്കട്ടെ! ജനതകൾ അവനെ അനുഗൃഹീതനെന്നു വിളിക്കട്ടെ.

അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ എന്നേക്കും സമാധാനം സമ്യദ്ധമായി പുലരട്ടെ!

അല്ലേലൂയാ !

അല്ലേലൂയാ! അവിടത്തെ ദാസരുടെ കണ്ണുകൾ പ്രകാശിക്കാൻ ഇതാ, നമ്മുടെ കർത്താവ് പ്രതാപത്തോടെ വരുന്നു. അല്ലേലൂയാ

സുവിശേഷം

ലൂക്കായുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന(10:21-24)

(യേശു പരിശുദ്ധാത്മാവിൽ ആനന്ദിക്കുന്നു)

അക്കാലത്ത്, യേശു പരിശുദ്‌ധാത്‌മാവിൽ ആനന്ദ്‌ദിച്ച് പറഞ്ഞു: സ്വർഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ, അവിടത്തെ ഞാൻ സ്‌തുതിക്കുന്നു. എന്തെന്നാൽ, അങ്ങ് ഇവ ജ്ഞാനികളിൽനിന്നും ബുദ്‌ധിമാൻമാരിൽനിന്നും മറച്ചുവയ്ക്കുകയും ശിശുക്കൾക്കു വെളിപ്പെടുത്തുകയും ചെയ്തു. അതെ, പിതാവേ, അതായിരുന്നു അവിടത്തെ അഭീഷ്ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്‌പിച്ചിരിക്കുന്നു. പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്ന് പുത്രനും പുത്രൻ ആർക്കു വെളിപ്പെടുത്താനാഗ്രഹിക്കുന്നുവോ അവനുമ ല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല. അവൻ ശിഷ്യൻമാരുടെ നേരേ തിരിഞ്ഞ് അവരോടു മാത്രമായി പറഞ്ഞു: നിങ്ങൾ കാണുന്നവ കാണുന്ന കണ്ണുകൾ ഭാഗ്യമുള്ളവ. എന്തെന്നാൽ, ഞാൻ പറയു ന്നു, അനേകം പ്രവാചകൻമാരും രാജാക്കൻമാരും നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.