Word of God

ആഗമനകാലം – ഒന്നാം വാരം തിങ്കൾ

ഒന്നാം വാരം തിങ്കൾ

ഒന്നാം വായന

ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (2 : 1-5)

(കർത്താവ് സകലജാതികളെയും ദൈവരാജ്യത്തിന്റെ നിത്യസമാധാനത്തിൽ ശേഖരിക്കുന്നു)

യൂദായെയും ജറുസലേമിനെയുംകുറിച്ച് ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കുണ്ടായ അരുളപ്പാട്: അവസാനനാളുക ളിൽ കർത്താവിന്റെ ആലയം സ്‌ഥിതിചെയ്യുന്ന പർവതം എല്ലാ പർവതങ്ങൾക്കും മുകളിൽ ഉയർന്നു നില്ക്കും. എല്ലാ ജനതകളും അതിലേക്ക് ഒഴുകും, അനേകം ജനതകൾ പറയും: വരുവിൻ, നമുക്ക് കർത്താവിൻെറ ഗിരിയിലേക്ക്, യാക്കോബിന്റെ ദൈവ ത്തിന്റെ ഭവനത്തിലേക്ക്, പോകാം. അവിടന്ന് തന്റെ മാർഗ ങ്ങൾ നമ്മെ പഠിപ്പിക്കും. നാം ആ പാതകളിൽ ചരിക്കും. കർത്താ വിൻെറ നിയമം സീയോനിൽനിന്നു പുറപ്പെടും; അവിടത്തെ വചനം ജറുസലേമിൽ നിന്നും. അവിടന്ന് ജനതകളുടെമധ്യത്തിൽ വിധികർത്താവായിരിക്കും; ജനപദങ്ങളുടെ തർക്കങ്ങൾ അവസാനിപ്പിക്കും. അവരുടെ വാൾ കൊഴുവും അവരുടെ കുന്തം വാക്കത്തിയുമായി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരേ വാളുയർത്തുകയില്ല. അവർ ഇനിമേൽ യുദ്ധപരിശീലനം നടത്തുകയില്ല. യാക്കോബിൻെറെ ഭവനമേ, വരുക. നമുക്ക് കർത്താവിൻ്റെ പ്രകാശത്തിൽ വ്യാപരിക്കാം
കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം (122 : 1-2, 3-4a, 8-9)

കർത്താവിന്റെ ആലയത്തിക്കേ് നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ, ഞാൻ സന്തോഷിച്ചു.

കർത്താവിൻറെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. ജറുസലേമേ, ഇതാ, ഞങ്ങൾ നിൻ്റെ കവാടത്തിനുള്ളിൽ എത്തിയിരിക്കുന്നു.

കർത്താവിന്റെ ആലയത്തിക്കേ് നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ, ഞാൻ സന്തോഷിച്ചു

നന്നായി പണിതിണക്കിയ നഗരമാണു ജറുസലേം. അതിലേക്കു ഗോത്രങ്ങൾ വരുന്നു, കർത്താവിൻറെ ഗോത്രങ്ങൾ.

കർത്താവിന്റെ ആലയത്തിക്കേ് നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ, ഞാൻ സന്തോഷിച്ചു

എൻറെ സഹോദരരുടെയും സുഹൃത്തുക്കളുടെയും പേരിൽ ഞാൻ ആശംസിക്കുന്നു: നിനക്കു സമാധാനം. ഞങ്ങളുടെ ദൈവമായ കർത്താവിൻ്റെ ആലയത്തെപ്രതി ഞാൻ നിൻറ നൻമയ്ക്കുവേണ്ടി പ്രാർഥിക്കും.

കർത്താവിന്റെ ആലയത്തിക്കേ് നമുക്കു പോകാമെന്ന് അവർ പറഞ്ഞപ്പോൾ, ഞാൻ സന്തോഷിച്ചു

അല്ലേലൂയാ! (cf. സങ്കീ 80:3)
ഞങ്ങളുടെ കർത്താവായ ദൈവ മേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കു കയും ഞങ്ങൾ രക്ഷപ്പെടുകയും ചെയ്യട്ടെ! അല്ലേലൂയാ!

സുവിശേഷം

മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (8:5-11)

(കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകൾ വന്ന് സ്വർഗരാജ്യത്തിൽ വിരുന്നിരിക്കും)

അക്കാലത്ത്, യേശു കഫർണാമിൽ പ്രവേശിച്ചപ്പോൾ ഒരു ശതാധിപൻ അവൻറെ അടുക്കൽ വന്ന് യാചിച്ചു: കർത്താവേ, എൻറെ ഭൃത്യൻ തളർവാതം പിടിപെട്ട് കഠിനവേദന അനുഭവിച്ച്, വീട്ടിൽ കിടക്കുന്നു. യേശു അവനോടു പറഞ്ഞു: ഞാൻ വന്ന് അവനെ സുഖപ്പെടുത്താം. അപ്പോൾ ശതാധിപൻ പ്രതിവചിച്ചു: കർത്താവേ, നീ എന്റെ ഭവനത്തിൽ പ്രവേശിക്കാൻ ഞാൻ യോഗ്യനല്ല. നീ ഒരു വാക്ക് ഉച്ചരിച്ചാൽ മാത്രം മതി, എൻറ ഭൃത്യൻ സുഖപ്പെടും. ഞാനും അധികാരത്തിനു കീഴ്പ്പെട്ടവനാണ്. എന്റെ കീഴിലും പടയാളികളുണ്ട്. ഒരുവനോട് പോകുക എന്നു പറയുമ്പോൾ അവൻ പോകുന്നു. അപരനോട് വരുക എന്നു പറയുമ്പോൾ അവൻ വരുന്നു. എൻ്റെ ദാസനോട് ഇതു ചെയ്യുക എന്നുപറയുമ്പോൾ അവൻ അതു ചെയ്യുന്നു. യേശു ഇതുകേട്ട് ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിച്ചിരുന്നവരോടു പറഞ്ഞു: സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, ഇതുപോലുള്ളവിശ്വാസം ഇസ്രായേലിൽ ഒരുവനിൽപ്പോലും ഞാൻ കണ്ടിട്ടില്ല.

വീണ്ടും ഞാൻ നിങ്ങളോടു പറയുന്നു. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകൾ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ സ്വർഗരാജ്യത്തിൽ വിരുന്നിനിരിക്കും.

കർത്താവിന്റെ സുവിശേഷം.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.