സിമി സെൽവിസ്റ്റർ
കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെന്റ് ആന്റെണീസ് ഫൊറോന പള്ളിയിൽ വിശ്വാസ പരിശീലന അധ്യാപക ദിനം നവംബർ 9 ഞായറാഴ്ച രാവിലെ 7.30-നുള്ള ദിവ്യബലിയോടെ ആചരിച്ചു. നെയ്യാറ്റിൻകര രൂപത മൈനർ സെമിനാരി പ്രീഫെക്ട് ഫാ.അനു സി. കലിസ്റ്റസ് ദിവ്യബലിക്ക് മുഖ്യകാർമ്മികനായി.
വചന ബോധനത്തിലെ അധ്യാപകരും വിദ്യാർഥികളും ദിവ്യബലിക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു. ഇടവക വികാരി ഫാ. ജോയി സാബു വൈ. അധ്യാപകർക്ക് പ്രാർഥനാശംസകൾ നേർന്നു. ഇടവക വികാരിക്കും മുഖ്യകാർമ്മികനും വചന ബോധന പ്രധാന അധ്യാപകൻ സുരേഷ് എൽ.ബി. അധ്യാപക ദിനത്തിന്റെ ആശംസകൾ നേർന്നു.




