ഷീജാരാജ്
പേയാട്: കട്ടക്കോട് ഫൊറോനാ മീഡിയാ എക്സിക്യൂട്ടീവിന്റെ യോഗവും പഠന ക്ലാസും സംഘടിപ്പിച്ചു. പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ സെപ്റ്റംബർ 7 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് നടന്ന പഠന ക്ലാസിൽ സെന്റ് ജൂഡ് പള്ളിയിലെ മീഡിയ മിനിസ്ട്രി അംഗങ്ങളും, പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ മീഡിയ മിനിസ്ട്രി അംഗങ്ങളും, കട്ടയ്‌ക്കോട് ഫൊറോനാ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.
“വാർത്തകൾ എങ്ങനെ തയ്യാറാക്കാം” എന്ന വിഷയത്തെ ആസ്പദമാക്കി മീഡിയ മിനിസ്ട്രി ഡയറക്ടർ ഫാ. ജസ്റ്റിൻ ഡൊമിനിക് വിവിധ ആക്ടിവിറ്റികളിലൂടെ ക്ലാസ് നയിച്ചു. കൂടാതെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗുണ-ദോഷ വശങ്ങളെ കുറിച്ച് ഉദാഹരണ സഹിതം അവശ്യമായ വിശദീകരണവും നൽകി.




