Vatican

കുഞ്ഞുങ്ങളുടെ ലോകദിനത്തിനായുള്ള സമിതിയിൽ ഭരണപരമായ മാറ്റം

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: കുഞ്ഞുങ്ങളുടെ ലോകദിനത്തിനായുള്ള സമിതി ഇനിമുതൽ അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വിഭാഗത്തിൻ കീഴിലായിരിക്കും. ഇതെക്കുറിച്ചുള്ള ലിയൊ പതിനാലാമൻ പാപ്പായുടെ ഉത്തരവ് പരിശുദ്ധസിംഹാസനം ആഗസ്റ്റ് 13-ന് ബുധനാഴ്ച പരസ്യപ്പെടുത്തി. വത്തിക്കാന്റെ സഹകാര്യദർശി ആർച്ച്ബിഷപ്പ് എഡ്ഗർ റോബിൻസൺ പേഞ്ഞ ആഗസ്റ്റ് 6-ന് നടത്തിയ കൂടിക്കാഴ്ചാവേളയിലാണ് പാപ്പായുടെ ഈ തീരുമാനം ഉണ്ടായത്.

2024 നവംബർ 20-ന് ഫ്രാൻസിസ് പാപ്പാ സ്ഥാപിച്ച കുഞ്ഞുങ്ങളുടെ ലോകദിനത്തിനായുള്ള സമിതി ഇതുവരെ പാപ്പായുടെ നേരിട്ടുള്ള അധികാരത്തിൻ കീഴിലായിരുന്നു.

2024 മെയ് 25-ന് റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഫ്രാൻസീസ് പാപ്പായുടെ സാന്നിധ്യത്തിൽ അമ്പതിനായിരത്തിലേറെ ബാലികാ-ബാലന്മാരുടെ മഹാസംഗമം നടന്നിരുന്നു. ഇതിനെ തുടർന്നാണ് പാപ്പാ, കുഞ്ഞുങ്ങളുടെ അജപാലനത്തിന് ചൈതന്യം പകരുന്നതിനും യുവജനസംഗമത്തിന്റെ മാതൃകയിൽ കഞ്ഞുങ്ങളെ ഒരുമിച്ചുകൂട്ടുന്നതിനും വേണ്ടി കുഞ്ഞുങ്ങളുടെ ലോകദിനത്തിനായുള്ള സമിതിക്ക് രൂപം നല്കിയത്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.