സ്വന്തം ലേഖകൻ
എറണാകുളം: രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയും ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ശുപാർശ ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വേണ്ടിയും നിയമപരമായി രൂപകൽപ്പന ചെയ്തിരുന്ന സംവിധാനമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ചെയർമാൻ സ്ഥാനവും, വൈസ് ചെയർമാൻ സ്ഥാനവും, അംഗങ്ങളുടെ സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്. ഈ ഒഴിവുകൾ നികത്തി ഉടനെത്തന്നെ ദേശീയ ന്യൂനപക്ഷ കമ്മീഷനെ പ്രവർത്തനയോഗ്യമാക്കുന്നതിനായാണ് കെ.എൽ.സി.എ. പ്രധാനമന്ത്രിയ്ക്ക് കത്തുനൽകിയത്.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ പ്രവർത്തനയോഗ്യമാണെങ്കിൽ ഇപ്പോൾ ഛത്തീസ്‌ഘട്ടിൽ നടക്കുന്നതുപോലുള്ള വിഷയങ്ങളിൽ സ്വമേധയാ നടപടികൾ എടുക്കാനോ, ശുപാർശകൾ നൽകാനോ സാധിക്കും. നിലവിലുള്ള അവസ്ഥയിൽ ഭരണഘടനാപരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ പോലും പ്രവർത്തനരഹിതമാണെന്നത് ആശങ്ക ഉയർത്തുന്നതാണെന്ന് കെ.എൽ.സി.എ. പറയുന്നു.




