സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോന സംഘടിപ്പിക്കുന്ന സെന്റ്. മദർ തെരേസ സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് പത്താമത് വർഷത്തിലേക്ക് പ്രവേശിച്ചു. പാറശാല ഫൊറോനാ പാസ്റ്ററൽ കൗൺസിലിന്റെയും വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെയും നേതൃത്വത്തിലാണ് ഫൗണ്ടേഷൻ കോഴ്സ് സംഘടിപ്പിച്ചു വരുന്നത്. 2025-26 അധ്യായന വർഷത്തെ ക്ലാസുകളുടെ ഔപചാരിക ഉദ്ഘാടനം ജൂലൈ 27 ഞായറാഴ്ച ഉച്ചക്ക് 2:00 മണിക്ക് മര്യാപുരം മൗണ്ട് കാർമൽ പള്ളിയിൽ സംഘടിപ്പിച്ചു. പാറശാല ഫറോനാ വികാരി ഫാ. ഡെന്നിസ് മണ്ണൂരിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ ഫൊറോനാ പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡന്റ് പോൾ പി. ആർ വിശിഷ്ട വ്യക്തികളെ സ്വാഗതം ചെയ്തു. സിവിൽ സർവീസ് കോഴ്സ് ഡയറക്ടറും, മരിയാപുരം ഇടവക വികാരിയുമായ ഫാ. റോബർട്ട് വിൻസെന്റ് ആമുഖപ്രഭാഷണം നടത്തി. രൂപത ശുശ്രൂഷ കോഡിനേറ്റർ മോൺ. വി. പി. ജോസ് 2025 – 26 അധ്യായന വർഷത്തെ ക്ലാസുകളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.
പൊതുയോഗത്തിൽ സിവിൽ സർവീസ് അക്കാഡമി ഫാക്കൾട്ടി ജ്യോതി രാധിക വിജയകുമാർ മുഖ്യ അതിഥിയായിരുന്നു. വിദ്യാഭ്യാസ ശുശ്രൂഷാ കോഡിനേറ്റർ ഫാ. സ്റ്റീഫൻ സിൽവാനോസ് OCD അനുഗ്രഹ പ്രഭാഷണം നടത്തി. മര്യാപുരം ഇടവക സഹ വികാരി ഫാ. വിവിൻ പാസ്റ്ററൽ കൗൺസിൽ ജോയിൻ സെക്രട്ടറി പ്രഭാ വിക്‌ടർ, മുൻ കരിയർ ഗൈഡൻസ് ഡിസ്ട്രിക്ട് കോഡിനേറ്റർ ജി. ആർ അനിൽ, മരിയാപുരം ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സെക്രട്ടറി മെൽവിൻ രാജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. 2024-25 അധ്യയന വർഷത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് മൊമെന്റം നൽകി ആദരിച്ചു. തുടർന്ന് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സെക്രട്ടറി ആദർശ് രാജ് കൃതജ്ഞത അർപ്പിച്ചു.




