Forane

Via Fidelis ആവേശമാക്കി KCYM ചുള്ളിമാനൂർ ഫൊറോന

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: ചുള്ളിമാനൂർ ഫൊറോന യുവജനങ്ങൾ തങ്ങളുടെ ശുശ്രൂഷയിലേക്ക് പുതുതായി കടന്നുവന്ന 60 ഓളം യുവജനങ്ങളെ സ്വാഗതം ചെയ്ത്കൊണ്ട് Via Fidelis എന്ന പേരിൽ welcome to KCYM പാലോട് സെൻ്റ്. ജോർജ്ജ് ദൈവാലയത്തിൽ വെച്ച് നടത്തി. 160 ഓളം യുവജനങ്ങൾ സാക്ഷിയായ വേദിയിൽ കെ.സി.വൈ.എം ഫൊറോന വൈസ് പ്രസിഡന്റ്‌ കുമാരി ശാലിനി പതാക ഉയർത്തി Via fidelis ന് തുടക്കം കുറിച്ചു.

തുടർന്ന് ആദ്യത്തെ സെക്ഷൻ മോട്ടിവേഷൻ ക്ലാസ്സ് ഷാൽ സോമനും തുടർന്ന് ഫൊറൊന സമിതിയുടെ പ്രയർ വിംഗ്, മീഡിയ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ ഗെയിംസും അനുബന്ധ ആക്ടിവിറ്റീസും തുടർന്ന് യുവാക്കളിലെ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെകുറിച്ച്‌ അഡ്വക്കേറ്റ് ആൻസി ക്ലാസ്സ്‌ എടുത്തു. കാൽവരി യൂണിറ്റിലെ യുവജനങ്ങളുടെ നൃത്തവും. വാഴവിള യൂണിറ്റിലെ അജോയുടെ സംഗീതവും Via fidelisന് മനോഹരമാക്കി.

വൈകുന്നേരം നടന്ന പൊതു സമ്മേളനത്തിൽ ജനറൽ സെക്രട്ടറി നിതിൻ രാജ് വേദിയിലെ വിശിഷ്ട വ്യക്തികളെയും യുവജനങ്ങളെയും സ്വാഗതം ചെയ്ത് സംസാരിച്ചു. തുടർന്ന് യോഗത്തിന്റെ അധ്യക്ഷൻ കെ.സി.വൈ.എം. ചുള്ളിമാനൂർ ഫൊറോന പ്രസിഡന്റ്‌ വിനിൽ കുമാർ അധ്യക്ഷ പ്രസംഗം നടത്തി. ഫൊറോന വികാരി ഡോ.ബിനു റ്റി. ഉദ്ഘാടനം നടത്തുകയും. സെയിന്റ് ജോർജ് ഇടവക വികാരി ഫാ. അജീഷ് ക്രിസ്തു മുഖ്യ സന്ദേശം നടത്തി.

ഇന്ത്യയിലെ തന്നെ നിലവിലെ ഉയർന്ന, ഏക മലയാളിയുമായ സെർച്ച്‌ ആൻഡ് റെസ്ക്യൂ പ്രവർത്തകനായ ശ്രീ രഞ്ജിത് ഇസ്രായേലിനെ ആദരിച്ചു. തുടർന്ന് ഫൊറോന ഡയറക്ടർ ഫാ. റിനോയ് കാട്ടിപ്പറമ്പിൽ ചുള്ളിമാനൂർ ഫൊറൊനയിലെ മുൻകാല സജീവ സാന്നിധ്യവും രൂപത, സംസ്ഥാനസമിതികളിലും പ്രവർത്തിച്ച ശ്രീ. ജോജി ഡെന്നിസനെ മൊമെന്റോ നൽകി ആദരിച്ചു. ആദരവ് ഏറ്റു വാങ്ങിയ അദ്ദേഹം ആശംസകൾ അറിയിക്കുകയും ചെയ്തു.

തുടർന്ന് കെ. സി. വൈ. എം. സംസ്ഥാന ഓഡിറ്ററായി പ്രവർത്തിച്ചു വരുന്ന സജു പുത്തൻകട കെ.സി.വൈ.എം. ചുള്ളിമാനൂർ ഫൊറോന കാർലോസ് മീഡിയ സമിതിയുടെ ഒഫീഷ്യൽ ലോഗോ പ്രകാശനം നടത്തികൊണ്ട് ആശംസ അറിയിച്ചു. തുടർന്ന് ഫൊറോന ആനിമേറ്റർ ഫ്രാൻസി അലോഷ്യസ്, സിസ്റ്റർ. ഷൈനി മാർട്ടിൻ ആശംസകൾ അറിയിച്ചു. തുടർന്ന് ഇരുവരും പ്രയർ വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ഹാഷ്ടാഗ് ഹെവൻ എന്ന പ്രാർത്ഥന രചന മത്സരത്തിന്റെ വിജയികൾക്കും പങ്കെടുത്തവർക്കും സമ്മാനങ്ങൾ നൽകി. തുടർന്ന് കഴിഞ്ഞ കാലയളവിൽ നടന്ന ക്രിക്കറ്റ്‌, കാരംസ്,ചെസ്സ് ടൂർണമെന്റ് വിജയികൾക്ക് സമ്മാനം നൽകുകയും. എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെ ട്രോഫി നൽകി ആദരിക്കുകയും ചെയ്തു. കെ. സി. വൈ.എം. ഫൊറൊന സമിതി ജോയിന്റ് സെക്രട്ടറി കുമാരി ജീനയുടെ കൃതജ്ഞയോടെ പൊതുയോഗം സമാപിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.