ബെർളിൻ
പാറശ്ശാല: പാറശ്ശാല ഫെറോനയിലെ വിശുദ്ധ കുരിശിന്റെ കാരോട് പള്ളിയിൽ ജൂലൈ 13 ഞായറാഴ്ച യുവജനദിനം ആചരിച്ചു.
ഇടവക വികാരി ഫാ.ജോസഫ് തെറ്റയിൽ, പാറശ്ശാല ഫെറോന കെ.സി.വൈ.എം. ഡയറക്ടർ ഫാ. ഇമ്മാനുവേൽ ജോൺ, രൂപത കെ.സി.വൈ.എം അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിബിൻ രാജ്, എന്നിവരുടെ സാന്നിധ്യത്തിൽ കെ.സി.വൈ.എം പ്രസിഡന്റ് പ്രിൻസ് പതാക ഉയർത്തുകയും ഈ ദിനത്തിന്റെ പ്രാധാന്യം വിവരിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് നടന്ന ദിവ്യബലിയ്ക്ക് ഫാ. ജിബിൻ രാജ് മുഖ്യകാർമ്മികനായി. വചനപ്രഘോഷണം ഫാ. ഇമ്മാനുവേൽ നടത്തുകയും ചെയ്തു. ദിവ്യബലിക്രമീകരണങ്ങൾക്ക് യുവജനങ്ങൾ നേതൃത്വം നൽകി.
ദിവ്യബലിയെ തുടർന്ന് പൊതുയോഗം നടത്തുകയും കെസിവൈഎം പാറശ്ശാല ഫൊറോന പ്രസിഡന്റ് സാൻജോ പങ്കെടുക്കുകയും ചെയ്തു. തുടർന്ന് സംഘടിപ്പിച്ചിരുന്ന വിവിധ കലാപരിപാടികളോടുകൂടിയാണു ഈ ദിനത്തിന്റെ പരിപാടികൾക്ക് സമാപനമായത്.




