ആണ്ടുവട്ടം അഞ്ചാം വാരം ഫെബ്രുവരി 09 വചനവായന
ഫെബ്രുവരി 09 തിങ്കൾ ഒന്നാം വായന രാജാക്കൻമാരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (കർത്താവിൻ്റെ വാഗ്‌ദാനപേടകം അതിവിശിയസ്ഥലമായ ശ്രീകോവിലിൽ സ്ഥാപിച്ചു അക്കാലത്ത്, കർത്താവിൻെറ വാഗ്‌ദാനപേടകം ദാവീദിൻ നഗരമായ സീയോനിൽനിന്നു കൊണ്ടുവരാൻ സോളമൻരാജാവ് ഇസ്രായേലിലെ ശ്രേഷ്‌ഠൻമാരെയും ഗോത്രനേതാക്കൻമാരെയും ഇസ്രായേൽജനത്തിലെ കുടുംബത്തലവൻമാരെയും ജറുസലേമിൽ വിളിച്ചുകൂട്ടി. ഏഴാംമാസമായ എത്താനിമിൽ, തിരുനാൾ ദിവസം ഇസ്രായേൽജനം രാജസന്നിധിയിൽ സമ്മേളിച്ചു. ഇസ്രായേലിലെ ശ്രേഷ്ഠൻമാർ വന്നുചേർന്നു; പുരോഹിതൻമാർ പേടകം വഹിച്ചു. പുരോഹിതൻമാരും ലേവ്യരും ചേർന്ന് കർത്താവിന്റെ പേടകവും സമാഗമകൂടാരവും അതിലുള്ള വിശുദ്‌ധപാത്രങ്ങളും കൊണ്ടുവന്നു. സോളമൻ രാജാവും അവിടെ സമ്മേളിച്ച ഇസ്രായേൽജനവും […]











