Diocese

ഫാ.ആന്റോ എസ്. ജയരാജൻ നെയ്യാറ്റിൻകര രൂപതയുടെ പുതിയ വൈദികൻ

സ്വന്തം ലേഖകൻ

കൊളവുപാറ: കൊളവുപാറ സെന്റ് ജോർജ് പള്ളി ഇടവകാംഗം ഫാ.ആന്റോ എസ്. ജയരാജൻ പൗരോഹിത്യപട്ടം സ്വീകരിച്ചു. ഏപ്രിൽ 25 ശനിയാഴ്ച ബിഷപ്പ് എമരിത്തുസ്‌ അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവിന്റെ സാനിധ്യത്തിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവിൽ നിന്നുമാണു തിരുപ്പട്ടം സ്വീകരിച്ചത്.

കൊളവുപാറ സെന്റ് ജോർജ് പള്ളിയിലെ ജയരാജ്‌ – സിൽവി ദമ്പതികളുടെ മകനയി 1997 ജനുവരി 11 ന് ജനിച്ചു. അനു ജെ എസ് സഹോദരനാണു. പന്നിയോട് എൽ.പി.എസ്. – യു.പി.എസ്., വീരണകാവ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കുകയും 2012 ജൂൺ 3 ന് വൈദിയ പരിശീലനത്തിനായി സെമിനാരിയിൽ ചേർന്നു.

പേയാട് സെന്റ് ഫ്രാൻസിസ് സേവ്യർ മൈനർ സെമിനാരി പഠനത്തിനു ശേഷം ബാംഗ്ളൂർ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ സെമിനാരിയിൽ നിന്ന് തത്വശാസ്ത്ര പഠനവും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. തുടർന്ന്, 2025 മെയ് 10 ന് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിൽ നിന്നും ശുശ്രുഷ പട്ടം സ്വീകരിച്ചു.

രൂപതയിൽ നിന്നും നിരവധി വൈദികരും സന്യസ്തരും അൽമായ വിശ്വാസികളും ഫാ.ആന്റോ എസ്. ജയരാജന്റെ പൗരോഹിത്യ സ്വീകരണത്തിൽ പങ്കുചേർന്നു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.