Parish

തിരുപുറം ഇടവക യുവജനങ്ങൾ ‘നമ്മളിടം’ പ്രോഗ്രാം സംഘടിപ്പിച്ചു

അനൂപ് എ. സി.

തിരുപുറം: തിരുപുറം ഇടവക യുവജനങ്ങളുടെ നേതൃത്വത്തിൽ “നമ്മളിടം” എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. ഏപ്രിൽ 19 മുതൽ 26 വരെ തിരുപുറം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ നടന്ന പ്രോഗ്രാം ഇടവക വികാരി ഫാ. ജിബിൻരാജ് ഉത്‌ഘാടനം ചെയ്തു.

നെയ്യാറ്റിൻകര രൂപതയിലെ മേജർ സെമിനാരി വെണ്മ മിനിസ്ട്രിയുമായി ചേർന്ന് നടത്തിയ പ്രോഗ്രാമിനു സെമിനാരി വിദ്യാർത്ഥികളായ ബ്രദർ അശ്വിൻ, ബ്രദർ റിജോ, ബ്രദർ അഗസ്റ്റിൻ, ബ്രദർ വിപിൻ, KCYM പ്രസിഡന്റ്‌ അതുൽ എന്നിവർ നേതൃത്വം നൽകി.

യുവജനങ്ങളുടെ ഭവന സന്ദർശനം, ഗെറ്റ്ടുഗെതേഴ്സ്, പ്രാർത്ഥന, ക്യാമ്പ് ഫയർ, ഫൺ ആക്ടിവിറ്റീസ്, എന്നിവ നമ്മളിടം പ്രോഗ്രാമിന്റെ ഭാഗമായി. മറക്കാനാവാത്ത അനുഭവങ്ങൾ സൃഷ്‌ടിച്ച ഒരു പ്രോഗ്രാമായി മാറിയതായി യുവജനങ്ങൾ അഭിപ്രായപ്പെട്ടു. ഇന്നിന്റെ കാലഘട്ടത്തിലെ യുവജനങ്ങൾ സഹകരണ മനോഭാവത്തോടെ സമൂഹത്തിനു മാതൃകയായി മുന്നേറുന്നതിനു ഇത്തരം പ്രോഗ്രാമുകൾ ആവശ്യമാണെന്നും ധാരാളം പ്രോഗ്രാമുകൾ ഇനിയും ഉണ്ടാകുമെന്നും ഇടവകവികാരി ജിബിൻരാജ് അറിയിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.