Parish

തിരുനാൾ മഹോത്സവത്തിന് കൊടിയേറി

സോന

പേരയം: പേരയം സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ മഹോത്സവത്തിന് കൊടിയേറി. ഏപ്രിൽ 26 മുതൽ മെയ് 3 വരെ നടക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. അനുജോ ജോർജ്ജ് പതാക ഉയർത്തി തുടക്കം കുറിച്ചു. തിരുന്നാൾ പ്രാരംഭ ദിവ്യബലിയിൽ ഫാ. ലിജോ മോൻ OSJ മുഖ്യകാർമികനും ഫാ.അജീഷ് ക്രിസ്തു വചന സന്ദേശവും നൽകി.

യുവജന ദിനമായി ആചരിച്ച പ്രാരംഭദിനം യുവജനങ്ങൾ ദിവ്യബലിക്ക് നേതൃത്വം നൽകി. ആരാധനയിലെ
യുവജനങ്ങളുടെ സജീവ സാന്നിധ്യവും ഭക്തിനിർഭരമായ പങ്കാളിത്തവും ശ്രദ്ധയാകർഷിച്ചു.

ഏപ്രിൽ 29 യുവജന ദിനമായും ഏപ്രിൽ 30 കുട്ടികളുടെ ദിനമായും മെയ് 1 അല്മായ ദിനമായും മെയ് 2 ദൈവവിളി ദിനമായും മെയ് 3 ഇടവക ദിനമായും തിരുന്നാൾ ദിനങ്ങളിൽ പ്രതികമായി ആഘോഷിക്കുന്നു. വിശ്വാസികളുടെ പങ്കാളിത്തത്തോടെയും പ്രാർത്ഥനാ ഭക്തിയോടെയും നടത്തപ്പെടുന്ന ഈ ദിനങ്ങൾ തിരുനാളിനെ കൂടുതൽ അർത്ഥപൂർണ്ണമാക്കുന്നു. തിരുന്നാൾ മെയ് 3 ന് അവസാനിക്കും .

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.