സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: സൊസൈറ്റി ഓഫ് സെന്റ് വിൻസെന്റ് ഡി-പോളിന്റെ 28-ാമത് വാർഷികാഘോഷം ഒക്‌ടോബർ 11 ശനിയാഴ്ച രാവിലെ ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്നു. മുൻ രൂപത വികാരി മോൺ ജി. ക്രിസ്തുദാസ് മുഖ്യകാർമ്മികനായ ദിവ്യബലിയോടെയാണു വാർഷികാഘോഷങ്ങൾക്ക് തുടക്കമായത്.
തുടർന്ന്, ഫാ. റോയി കോച്ചാപ്പിള്ളി വിൻസെന്റ് ഡി-പോൾ പ്രവർത്തകർക്ക് ക്ലാസ് നയിച്ചു.
ഉച്ചയ്ക്ക് 2 മണിയ്ക്ക് ചേർന്ന പൊതുയോഗം നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ബിഷപ്പ് റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമുവൽ ഉദ്‌ഘാടനം ചെയ്തു. വിൻസെന്റ് ഡി-പോൾ സി.സി. പ്രസിഡന്റ് റോബിൻ സെൽവരാജ് അധ്യക്ഷത വഹിച്ചു.
പൊതുയോഗത്തിൽ നെയ്യാറ്റിൻകര രൂപത സഹമെത്രാൻ റൈറ്റ്. റവ. ഡോ. ഡി. സെൽവരാജൻ ദാസൻ 25 പൂർത്തിയാക്കിയ വിൻസെൻഷ്യൽ പ്രവർത്തകരെ പൂക്കൾ നൽകി ആദരിക്കുകയും അനുഗ്രഹ പ്രഭാഷണം നൽകുകയും ചെയ്തു.
യോഗത്തിൽ രൂപത വികാരി ജനറൽ മോൺ. വിൻസെന്റ് കെ. പീറ്റർ മുഖ്യപ്രഭാഷണം നൽകുകയും ഫാ. അനിൽ കുമാർ എസ്. എം., വേലപ്പൻ ഇസ്രായേൽ, പോൾ പി. ആർ., സിസ്റ്റർ ഉഷ രാജൻ, എച്ച്. ലീല മോഹൻ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു.
യോഗത്തിൽ ഫ്രാൻസിസ് സ്വാഗതവും ബി. പ്രേമകുമാർ നന്ദിയും അർപ്പിച്ചു.




