Parish

ആനപ്പാറ ഇടവകയിൽ വിവിധ ശുശ്രൂഷ സമിതികളുടെ യോഗവും രണ്ടാം വത്തിക്കാൻ കൗൺസിൽ ക്ലാസ്സും നടത്തി.

സ്വന്തം ലേഖകൻ

ആനപ്പാറ: ഉണ്ടൻകോട് ഫൊറോനയിലെ ആനപ്പാറ വിശുദ്ധ കുരിശിന്റെ ദൈവാലയത്തിലെ വിവിധ ശ്രുശ്രൂഷ സമിതികളുടെ അവലോകനവും രണ്ടാം വത്തിക്കാൻ കൗൺസിലിനെ കുറിച്ച് ക്ലാസ്സും നടന്നു. 2025 ഒക്ടോബർ 5 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഇടവക വികാരി മോൺ. വിൻസെന്റ് കെ പീറ്ററിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ രണ്ടാം വത്തിക്കാൻ കൗൺസിലിനെ കുറിച്ച് അഞ്ജലി കൈവൻ കാല ക്ലാസ്സ്‌ എടുത്തു.

സഹവികാരി ഫാ. അരുൺ പി. ജിത്ത്, ബി.സി.സി. കോ-ഓർഡിനേറ്റർ ബെന്‌ഡിക്‌ട്, ഇരുപത് ബി.സി.സി.കളിൽ നിന്നും തിരഞ്ഞെടുത്ത ഭാരവാഹികളും യോഗത്തിലും ക്ലാസ്സിലും പങ്കെടുത്തു.

5 മണിക്ക് അവസാനിച്ച യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സവിൻ സ്വാഗതവും സജി കുമാർ നന്ദിയും പറഞ്ഞു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.