അഭിവന്ദ്യ പിതാവിന്റെ സാന്നിധ്യത്തിൽ കാത്തലിക് ടീച്ചേർസ് ഗിൽഡ് സംഗമം
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത ടീച്ചേർസ് ഗിൽഡ് അധ്യാപക – അനധ്യാപക സംഗമവും വാർഷിക കൺവെൻഷനും സംഘടിപ്പിച്ചു. ജനുവരി 31 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച സംഗമം നെയ്യാറ്റിൻകര രൂപതാമെത്രാൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവ് ഉദ്ഘാടനം ചെയ്തു. ഗിൽഡ് പ്രസിഡന്റ് കോൺക്ലിൻ ജിമ്മി ജോൺ പതാക ഉയർത്തി. 9.30 ന് ഗിൽഡ് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ കോർപ്പറേറ്റ് മാനേജർ മോൺ. ഡോ. ജോണി കെ. ലോറൻസ് മുഖ്യ സന്ദേശം നൽകി, അസിസ്റ്റന്റ് ഡയറക്ടർ ഫാ. രാജേഷ് കുറിച്ചിയിൽ മികച്ച അധ്യാപക, സ്‌കൂൾ അവാർഡുകൾ പ്രഖ്യാപിക്കുകയും സ്കൂൾമാനേജ്മെന്റ് എക്സികുട്ടീവ് സെക്രട്ടറി […]











