വേറിട്ട പ്രവർത്തനവുമായി ചുള്ളിമാനൂർ ഫൊറോന ബി.സി.സി. കമ്മീഷൻ
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: ചുള്ളിമാനൂർ ഫൊറോനായിലെ ബി.സി.സി. കോഡിനേറ്റർസിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ 10 മണി മുതൽ ‘കിഴക്കിന്റെ കാൽവരി’ എന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയിൽ അമലോത്ഭവ ദേവാലയത്തിലെ മുഴുവൻ കുടുംബങ്ങളും സന്ദർശിച്ചുകൊണ്ടാണ് ശ്രദ്ദേയമാകുന്നത്. ബി.സി.സി.കളെ പ്രവർത്തന നിരതമാക്കുക എന്നലക്ഷ്യത്തോടെ നടത്തിയ സന്ദർശനത്തിൽ ബി.സി.സി.യുടെ ആവശ്യകതയെക്കുറിച്ചും, പ്രവർത്തനങ്ങളെക്കുറിച്ചും ബോദ്ധ്യപ്പെടുത്തി. തികച്ചും മലയോര മേഖലയിൽ ഒറ്റപ്പെട്ടു കിടക്കുന്ന വിതുര ഇടവകയുടെ സബ്സ്റ്റേഷൻ കൂടിയാണ് ബോണക്കാട് ഉപഇടവക. കോരിച്ചൊരിയുന്ന മഴയേയും, കാറ്റിനെയും വകവെക്കാതെ നടത്തിയ പ്രവർത്തനങ്ങൾക്ക് ചുളിമാനൂർ ഫൊറോന വികാരി റവ.ഡോ.ബിനു […]











