Parish

കാർഷിക വിപണന മേള സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ പേയാട്: പെരുകാവ് സെന്റ് ജൂഡ് നഗറിലെ സെന്റ് ജൂഡ് പള്ളിയിൽ സാമൂഹിക ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 31 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം കാർഷിക വിപണന മേള സംഘടിപ്പിച്ചു. ഇടവക ജനങ്ങൾക്ക് കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും കഴിയുന്ന രീതിയിലായിരുന്നു മേളയിലെ ക്രമീകരണം. ഇടവക വികാരി ഡോ.ജസ്റ്റിൻ ഡൊമിനിക് കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങി മേള ഉദ്ഘാടനം ചെയ്തു. തുടർന്ന്, ഇടവക ജനങ്ങൾ കൊണ്ടുവന്ന വിവിധ കാർഷിക ഉൽപ്പന്നങ്ങൾ മേളയിൽ വിൽക്കുകയും വാങ്ങുകയും ചെയ്തു. […]

Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം വാരം : ബുധൻ സെപ്തംബർ: 03 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (1:1-8) (സുവിശേഷസത്യത്തിൻ്റെ വചനം ലോകത്തിൽ എല്ലായിടത്തുമെന്നപോലെ നിങ്ങളുടെ അടുക്കലുമെത്തി) ദൈവഹിതമനുസരിച്ച് യേശുക്രിസ്‌തുവിന്റെ അപ്പ‌സ്തോലനായ പൗലോസും സഹോദരനായ തിമോത്തേയോസും കൂടെ, ക്രിസ്തു‌വിൽ വിശുദ്‌ധരും വിശ്വാസികളുമായ കൊളോസോസിലെ സഹോദരർക്ക് എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തിൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും! ഞങ്ങൾ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുമ്പോഴൊക്കെ, നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ പിതാവായ ദൈവത്തിനു നന്ദിപറയുന്നു. എന്തെന്നാൽ, സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി നിക്ഷിപ്തമായിരിക്കുന്ന പ്രത്യാശമൂലം, യേശുക്രിസ്തുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെക്കുറിച്ചും നിങ്ങൾക്ക് എല്ലാ വിശുദ്ധരോടുമുള്ള സ്നേഹത്തെക്കുറിച്ചും […]

Kerala

സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ തടസ്സം മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു നിവേദനം നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം:കേരളത്തിലുടനീളം ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള തടസ്സങ്ങളും അവ്യക്തതകളും പരിഹരിക്കണ മെന്നാവശ്യപ്പെട്ട് കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) പ്രസിഡന്റ് ആർച്ച്ബിഷപ് വർഗീസ് ചക്കാലക്കലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ലത്തീൻ കത്തോലിക്കാ സമുദായത്തിലെ നാടാർ വിഭാഗം പ്രത്യേകമായി അഭിമുഖീകരിക്കുന്ന സമുദായ സർട്ടിഫിക്കറ്റ് പ്രശ്‌നവും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. 2016-ൽ പിന്നാക്ക സമുദായ വികസന വകുപ്പ് ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. അതിൻപ്രകാരം, അതാത് രൂപതകളിലെ ബിഷപ്പുമാർ നൽകുന്ന സർട്ടിഫിക്കറ്റിൻ്റെയും […]

Word of God

ആണ്ടുവട്ടം ഇരുപത്തിരണ്ടാം വാരം : ചൊവ്വ സെപ്തംബർ : 02 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ തെസ്സലോനിക്കാക്കാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (5:1-6, 9-11) (നാം ക്രിസ്തു‌വിനോടൊന്നിച്ചു ജീവിക്കേണ്ടതിനാണ് അവിടന്നു നമുക്കുവേണ്ടി മരിച്ചത്) സഹോദരരേ, സമയങ്ങളെയും കാലങ്ങളെയും സംബന്‌ധിച്ച് നിങ്ങൾക്കു ഞാൻ എഴുതേണ്ടതില്ല. കാരണം, രാത്രിയിൽ കള്ളൻ എന്നപോലെ കർത്താവിന്റെ ദിനം വരുമെന്നു നിങ്ങൾക്കു നന്നായറിയാം. സമാധാനവും ഭദ്രതയും എന്ന് അവർ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, ഗർഭിണിക്കു പ്രസവവേദനയുണ്ടാകുന്നതുപോലെ, പെട്ടെന്ന് നാശം അവരുടെമേൽ നിപതിക്കും; അതിൽനിന്ന് അവർ രക്‌ഷപ്പെടുകയില്ല. എന്നാൽ, സഹോദരരേ, ആ ദിവസം കള്ളൻ എന്നപോലെ നിങ്ങളെ അപ്രതീക്‌ഷിതമായി […]

Word of God

ആണ്ടുവട്ടം ഇരുപത്തിരണ്ടാം വാരം : തിങ്കൾ സെപ്തംബർ : 01 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ തെസ്സലോനിക്കാക്കാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (4:13-18) (യേശുവിൽ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിർപ്പിക്കും) സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവർ ചെയ്യുന്നതുപോലെ നിങ്ങൾ ദുഃഖിക്കാതിരിക്കാൻ, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങൾക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും വീണ്ടും ഉയിർക്കുകയും ചെയ്തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവിൽ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിർപ്പിക്കും. കർത്താവിന്റെ പ്രത്യാഗമനംവരെ നമ്മിൽ ജീവനോടെയിരിക്കുന്നവർ നിദ്രപ്രാപിച്ചവർക്കു മുന്നിലായിരിക്കുകയില്ലെന്ന് കർത്താവിന്റെ വചനം ആധാരമാക്കി ഞങ്ങൾ പറയുന്നു. എന്തെന്നാൽ, അധികാരപൂർണമായ ആജ്‌ഞാവചനം കേൾക്കുകയും പ്രധാനദൂതന്റെ […]

Uncategorized

ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ 31 ആഗസ്റ്റ് 2025 അനുദിന വായന & സുവിശേഷം

ഒന്നാം വായന: പ്രഭാഷകന്റെ പുസ്‌തകത്തിൽനിന്ന് (3 : 17 – 20, 28 -29) (നിന്നെത്തന്നെ താഴ്ത്തുക; അപ്പോൾ നീ ദൈവസന്നിധിയിൽ അനുഗ്രഹം കണ്ടെത്തും)മകനേ, സൗമ്യശീലത്തോടുകൂടെ കർത്തവ്യങ്ങളനുഷ്ഠിക്കുക; ദൈവത്തിന് അഭിമതരായവർ നിന്നെ സ്നേഹിക്കും. നീ എത്ര ഉന്നതനാണോ അത്രമാത്രം വിനീതനാവുക; അപ്പോൾ കർത്താവിന്റെ കൃപയ്ക്കു നീ പാത്രമാകും. കർത്താവിന്റെ ശക്തി വലുതാണ്; വിനീതർ അവിടത്തെ മഹത്ത്വപ്പെടുത്തുന്നു. അഹങ്കാരിയുടെ കഷ്‌ടതകൾക്കു പ്രതിവിധിയില്ല; എന്തെന്നാൽ, ദുഷ്ടത അവനിൽ വേരുറച്ചു വളരുന്നു. ബുദ്‌ധിമാനായ മനുഷ്യൻ പഴമൊഴിയുടെ പൊരുൾ ഗ്രഹിക്കുന്നു; വിജ്‌ഞാനം ശ്രദ്ധിക്കുന്ന […]

Forane

സ്കിൽ ഡെവലപ്മെന്റ് ഓൺ ഗോയിങ് ട്രെയിനിങ് പ്രോഗ്രാം

ലിനുജോസ് കട്ടക്കോട്: കട്ടക്കോട് ഫറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന സ്കിൽ ഡെവലപ്മെന്റ് ഓൺ ഗോയിങ് ട്രെയിനിങ് പ്രോഗ്രാമിന്റെ മൂന്നാമത്തെ സെക്ഷൻ കൊല്ലോട് സെന്റ് ജോസഫ് പള്ളി ഹാളിൽ സംഘടിപ്പിച്ചു. ആഗസ്റ്റ് 28-ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 4.30 വരെ നടന്ന പരിപാടി കട്ടക്കോട് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ കോഡിനേറ്റർ റവ. ഡോ. ജസ്റ്റിൻ ഡോമിനിക് ഉദ്ഘാടനം ചെയ്തു. “ഡിസിഷൻ മേക്കിങ് ആൻഡ് സൈക്കോളജിക്കൽ ടെസ്റ്റ് ഫോർ കരിയർ ഐഡന്റിഫിക്കേഷൻ” എന്ന വിഷയത്തെ […]

Parish

പേയാട് മതബോധന യൂണിറ്റിന്റെ നേതൃത്വത്തിൽ സാഹിത്യ സമാജം സംഘടിപ്പിച്ചു

സീമ കുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ വിശ്വാസ പരിശീലന യൂണിറ്റ് 2025-26 അധ്യയന വർഷത്തിലെ വ്യക്തിഗത സാഹിത്യ സമാജം ഓഗസ്റ്റ് 24 ഞായറാഴ്ച രാവിലെ ദിവ്യബലിക്ക് ശേഷം പാരിഷ് ഹാളിൽ വച്ച് നടത്തുകയുണ്ടായി. പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ മതബോധന വിദ്യാർത്ഥി ആർഷ അധ്യക്ഷയായിരുന്നു. ഷാനി ആശംസകൾ അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. സംഘഗാനം, സംഘനൃത്തം, ലളിതഗാനം തുടങ്ങിയവയിലൂടെ കുട്ടികൾ തങ്ങളുടെ കലാവിരുത് പ്രകടിപ്പിച്ചു. കുട്ടികൾക്ക് അവരുടെ […]

Vatican

കൂദാശകളിൽ കർത്താവിന്റെ സാന്നിധ്യം കണ്ടെത്തണമെന്ന് പാപ്പായുടെ ആഹ്വാനം

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ആഗസ്റ്റ് 25 മുതൽ 28 വരെ ഇറ്റലിയിലെ നേപ്പിൾസിൽ വച്ച് നടക്കുന്ന ദേശീയ ആരാധനക്രമവാരത്തിൽ പങ്കെടുക്കുന്നവരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കൂദാശകളിൽ കർത്താവിന്റെ സാന്നിധ്യം കണ്ടെത്തണമെന്ന ആഹ്വാനം പോപ്പ് ലെയോ നൽകിയത്. “അങ്ങാണ് ഞങ്ങളുടെ പ്രത്യാശ. ആരാധനക്രമം: ധ്യാനാത്മകതയിൽ നിന്നും കർമ്മപഥത്തിലേക്ക്” എന്ന വിഷയമാണ് എഴുപത്തിയഞ്ചാമത് ദേശീയ ആരാധനക്രമ വാരത്തിന്റെ വിഷയം. പ്രത്യാശയുടെ ജൂബിലി വർഷമായതിനാലാണ് ഈ പ്രത്യേകമായ പ്രമേയം പഠനത്തിനും, ചിന്തകൾക്കുമായി എടുത്തിരിക്കുന്നത്. ആരാധനക്രമ ആഘോഷത്തിൽ ‘വിശ്വാസത്തിന്റെ ജീവനുള്ള ഹൃദയം […]

Vatican

ലിയോ പതിനാലാമനെ കുറിച്ചുള്ള ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായെക്കുറിച്ചുള്ള ആദ്യഗ്രന്ഥം വത്തിക്കാൻ പ്രസാധകശാലയിൽ നിന്നും പ്രസിദ്ധീകരിച്ചു. “സമാധാനം ഉണ്ടായിരിക്കട്ടെ, സഭയ്ക്കും, ലോകത്തിനും വേണ്ടിയുള്ള വാക്കുകൾ” എന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകം ആഗസ്റ്റ് മാസം 26 മുതൽ വിപണിയിൽ ലഭ്യമാണ്. നൂറ്റിയറുപതു പേജുകളുള്ള പുസ്തകം ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. അൾജീരിയയിലെ രക്തസാക്ഷികളുടെ ഓർമ്മത്തിരുനാൾ ആഘോഷിച്ച മെയ്മാസം എട്ടാം തീയതിയാണ് കർദിനാൾ റോബർട്ട് പ്രെവോസ്റ്റിനെ സഭയുടെ വലിയ മുക്കുവനായി തിരഞ്ഞെടുത്തത്. അന്നുമുതൽ, പരിശുദ്ധ പിതാവിന്റെ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.