പേയാട് സെന്റ് ജൂഡ് പള്ളിയിൽ മാതാവിന്റെ ജനന തിരുനാൾ
ലീജ എം.എസ്. പേയാട്: പെരുകാവ് സെന്റ് ജൂഡ് നഗറിലെ സെന്റ് ജൂഡ് പള്ളിയിൽ മാതാവിന്റെ ജനന തിരുനാൾ ആഘോഷിച്ചു. സെപ്റ്റംബർ 08 തിങ്കൾ വൈകുന്നേരം 5.30 ന് ജപമാലയോടെ ആരംഭിച്ച ദിവ്യബലിക്ക് അന്തിയൂർക്കോണം ഇടവകവികാരി ഫാ.ജോസഫ് രാജേഷ് മുഖ്യകാർമികത്വം വഹിച്ചു. ക്രിസ്തുവിനും മനുഷ്യർക്കും ഇടയിലുള്ള മധ്യസ്ഥരിൽ ഒന്നാം സ്ഥാനം പരിശുദ്ധ അമ്മയ്ക്ക് ആണെന്നും സഭയിൽ ഏറ്റവും കൂടുതൽ തിരുനാൾ ആഘോഷിക്കുന്നത് പരിശുദ്ധ കന്യകമറിയത്തിന്റെ പേരിലാണെന്നും ഫാ.ജോസഫ് രാജേഷ് വചന പ്രഘോഷണത്തിൽ പറഞ്ഞു. ലീജിയൻ ഓഫ് മേരി അംഗങ്ങളാണ് […]











