വിശുദ്ധ. കുരിശിന്റെ മഹത്ത്വവത്കരണതിരുനാൾ സെപ്തംബർ : 14 വചന വായന
ഒന്നാം വായന സംഖ്യാ പുസ്തകത്തിൽനിന്ന് (21 : 4 – 9) (ദംശനമേറ്റവർ അതിനെ നോക്കിയപ്പോൾ സൗഖ്യം പ്രാപിച്ചു) അക്കാലത്ത്, ഏദോം ചുറ്റിപ്പോകാൻ ഹോർ മലയിൽനിന്ന് ചെങ്കടലിലേക്കുള്ള വഴിയേ ഇസ്രായേൽജനം യാത്ര പുറപ്പെട്ടു; യാത്രാമധ്യേ ജനം അക്ഷമരായി. ദൈവത്തിനും മോശയ്ക്കുമെതിരായി അവർ സംസാരിച്ചു. ഈ മരുഭൂമിയിൽ മരിക്കാൻ നീ ഞങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; വിലകെട്ട ഈ അപ്പം തിന്നു ഞങ്ങൾ മടുത്തു. അപ്പോൾ കർത്താവ് ജനത്തിന്റെ ഇടയിലേക്ക് ആഗ്നേയ സർപ്പങ്ങളെ അയച്ചു. […]











