Parish

ബൈബിൾ ക്വിസ് വിജയികൾക്ക് ആദരവ് നല്കി പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ്‌ വിൻസെന്റ് ഡി പോൾ പള്ളിയിലെ മീഡിയ മിനിസ്ട്രി സംഘടിപ്പിച്ച സിസ്റ്റർ മാർഗ്രറ്റ് മേരി സ്മാരക ബൈബിൾ ക്വിസ് വിജയിക്കളെ ആദരിച്ചു. സെപ്തംബർ 19 വെള്ളിയാഴ്ച പള്ളി തിരുനാൾ പ്രാരംഭ ദിനത്തിൽ നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ വിജയികൾക്ക്‌ മെമ്മോന്റോ നല്കി ആദരിച്ചു. ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ, മീഡിയ സെക്രട്ടറി എ. ആർ. ജോസ്, ഖജാൻജി വി. ഐ. അജേഷ് എന്നിവർ […]

Parish

KLCA മെമ്പർഷിപ് ക്യാമ്പയിൻ സംഘടിപ്പിച്ചു

ക്‌ളീറ്റസ് തോമസ് പേരയം: ചുള്ളിമാനൂർ ഫെറോനയിലെ പേരയം ഇടവകയിൽ KLCA മെമ്പർഷിപ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. അനുജോ ജോർജ് 2025-26 വർഷത്തെ KLCA മെമ്പർഷിപ് ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്തു. സെപ്തംബർ 21 ഞായറാഴ്ച ഇടവകാംഗമായ സൗമ്യക്ക് KLCA അംഗത്വം നൽകിക്കൊണ്ടായിരുന്നുമെമ്പർഷിപ് ക്യാമ്പയിന്റെ ഉദ്‌ഘാടനം. KLCA പ്രസിഡന്റ് ജയകുമാറും സോണൽ സെക്രട്ടറി യൂജിൻ പിയും മറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു.

Parish

കൈത്താങ്ങ് പദ്ധതി ഉത്ഘാടനം ചെയ്തു

സിമി സിൽവിസ്റ്റർ കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ KLCA യുടെ “കൈത്താങ്ങ്” പദ്ധതി 21-നു രാവിലെ 7.30 ന് ഇടവക വികാരി ഫാ. ജോയ് സാബു വൈ. ഉത്ഘാടനം ചെയ്തു. ലത്തീൻ സമുദായ സർട്ടിഫിക്കറ്റ് വിഷയത്തിൽ അനുഭവിച്ചു വരുന്ന പ്രശ്നങ്ങൾ നേരിടുന്നതിന് വേണ്ടി ഇടവകാതലത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് കൈത്താങ്ങ്. ഒരു കുടുംബത്തെ സംബന്ധിക്കുന്ന വിവരങ്ങൾ എല്ലാം ശേഖരിച്ച് ഒരു ഫയലിൽ ആക്കുകയും തുടർന്ന് കുടുംബത്തിൽ ഒരു പകർപ്പും, ഇടവകയിൽ ഇതിൻ്റെ […]

Word of God

ആണ്ടുവട്ടം : ഇരുപത്തഞ്ചാം വാരം : തിങ്കൾ സെപ്തംബർ : 22 വചന വായന

ഒന്നാം വായന എസ്രായുടെ പുസ്‌തകത്തിൽ നിന്ന് (1 : 1 -6) (കർത്താവിന്റെ ജനത്തിലൊരുവൻ ജറുസലേമിലേക്കു പുറപ്പെട്ട്, കർത്താവിന് ഒരാലയം നിർമിക്കട്ടെ) ജറെമിയായിലൂടെ കർത്താവ് അരുൾചെയ്‌ത വചനങ്ങൾ നിറവേറ്റേണ്ടതിന് പേർഷ്യാ രാജാവായ സൈറസിനെ അവന്റെ ഒന്നാം ഭരണവർഷം കർത്താവ് പ്രചോദിപ്പിക്കുകയും അവൻ ഒരു വിളംബരമെഴുതി രാജ്യം മുഴുവൻ പ്രസിദ്‌ധപ്പെടുത്തുകയും ചെയ്തു‌. പേർഷ്യാ രാജാവായ സൈറസ് അറിയിക്കുന്നു: സ്വർഗത്തിന്റെ ദൈവമായ കർത്താവ് ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നല്‌കുകയും യൂദായിലെ ജറുസലേമിൽ അവിടത്തേക്ക് ആലയം പണിയാൻ എന്നെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. […]

Vatican

വിശുദ്ധ ലാസർ ദേവസഹായം ഇന്ത്യയിലെ അല്‌മായരുടെ മധ്യസ്ഥൻ

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യയിലെ അല്‌മായരുടെ മദ്ധ്യസ്ഥനായി വിശുദ്ധ ലാസർ ദേവസഹായത്തെ പരിശുദ്ധ പിതാവ് ലിയോ പാപ്പാ പ്രഖ്യാപിച്ചു. ദിവ്യാരാധനയ്ക്കും കൂദാശകളുടെ ശിക്ഷണത്തിനുമുള്ള ഡിക്കാസ്റ്ററി വഴിയാണ് പാപ്പാ ഇക്കാര്യം അറിയിച്ചത്. കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യയുടെ (CCBI) അഭ്യർത്ഥനയെ തുടർന്നാണ് ഈ പ്രഖ്യാപനം. 2025 ഒക്ടോബർ 15 ന് വാരണാസിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന ദിവ്യകാരുണ്യ ആഘോഷ വേളയിൽ ഔദ്യോധിക പ്രഖ്യാപനം നടക്കും. രാജ്യത്തുടനീളമുള്ള രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേരുന്ന CCBI അല്മായ […]

Parish

പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി

എ.ആർ. ജോസ് നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളി തിരുനാളിന് തുടക്കമായി. സെപ്തംബർ 19 വെള്ളിയാഴ്ച ആരംഭിച്ച തിരുനാൾ സെപ്തംബർ 28 ഞായറാഴ്ച സമാപിക്കും. തിരുനാളിന് തുടക്കംകുറിച്ചുകൊണ്ട് സെപ്തംബർ 19 വെള്ളിയാഴ്ച പരിശുദ്ധ വേളാങ്കണ്ണിമാതാ കുരിശടിയിൽ നിന്ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിലിന്റെ നേതൃത്വത്തിൽ പതാക പ്രയാണം പള്ളിയിലേക്ക് നടത്തുകയും, നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ പതാകയുയർത്തികൊണ്ട് ഈ വർഷത്തെ […]

Parish

പേയാട് സെന്റ് ജൂഡ് മതബോധന യൂണിറ്റ് മോഡൽ പരീക്ഷ നടത്തി

ലിജ എം.എസ്. പേയാട്: പേയാട് സെന്റ് ജൂഡ് മതബോധന യൂണിറ്റിൽ മതബോധന വിദ്യാർത്ഥികൾക്ക് മോഡൽ പരീക്ഷ നടത്തി. വരാനിരിക്കുന്ന ഒന്നാം സെമസ്റ്റർ വാർഷിക പരീക്ഷയ്ക്ക് മുന്നോടിയായാണ് മോഡൽ പരീക്ഷ നടത്തിയത്. കുട്ടികൾക്ക് പരീക്ഷയുടെ ചോദ്യഘടന മനസ്സിലാക്കാനും പഠനനിലവാരം തിരിച്ചറിയുന്നതിനും വേണ്ടി നടത്തിയ മോഡൽ പരീക്ഷയ്ക്ക് മതബോധന അധ്യാപകർ നേതൃത്വം നൽകി.

Parish

KLCWA പേയാട് യൂണിറ്റ് പെൺകുട്ടികൾക്കായി ക്ലാസ്സ് സംഘടിപ്പിച്ചു

ഷീജാരാജ് പേയാട്: സെപ്റ്റംബർ 8 പെൺകുട്ടികളുടെ ദിനത്തോടനുബന്ധിച്ച് പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയിൽ KLCWA യുടെ നേതൃത്വത്തിൽ സെപ്റ്റംബർ 14 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം അഞ്ചാം ക്ലാസ് മുതലുള്ള പെൺകുട്ടികൾക്കായി പാരിഷ് ഹാളിൽ വച്ച് “കളിയല്ല കൗമാരം കുമാരികൾക്ക്” എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. അഗസ്റ്റിൻ ക്ലാസ് നയിച്ചു. പെൺകുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെ കുറിച്ചും, വ്യക്തി ശുചിത്വത്തെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. ക്ലാസിന് KLCWA പ്രസിഡന്റ്‌ ലേഖ സ്വാഗതവും മിനിമോൾ കൃതജ്ഞതയും […]

Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തഞ്ചാം ഞായർ സെപ്തംബർ : 21 വചന വായന

ഒന്നാം വായന ആമോസ് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (8 : 4 – 7) (ദരിദ്രരെ വിലയ്ക്കുവാങ്ങുന്നവർക്കെതിരായി) ദരിദ്രരെ ചവിട്ടിമെതിക്കുകയും പാവപ്പെട്ടവരെ നശിപ്പിക്കുകയും ചെയ്യുന്നവരേ, കേൾക്കുവിൻ. ധാന്യങ്ങൾ വിറ്റഴിക്കേണ്ടതിന് അമാവാസി കഴിയുന്നതെപ്പോൾ, ഗോതമ്പ് വില്ക്കേണ്ടതിനും ഏഫാ ചെറുതാക്കുന്നതിനും ഷെക്കൽ വലുതാക്കുന്നതിനും കള്ളത്തുലാസുകൊണ്ടു കച്ചവടം ചെയ്യുന്നതിനും ദരിദ്രരെ വെള്ളിക്കും നിരാലംബരെ ഒരു ജോടി ചെരുപ്പിനും വിലയ്ക്കു വാങ്ങേണ്ടതിനും പതിരു വിറ്റഴിക്കേണ്ടതിനും സാബത്തു കഴിയുന്നതെപ്പോൾ എന്നു നിങ്ങൾ ചോദിക്കുന്നു. യാക്കോബിൻ്റെ അഭിമാനമാണേ, കർത്താവ് ശപഥം ചെയ്യുന്നു: അവരുടെ പ്രവൃത്തികൾ ഞാൻ ഒരുനാളും […]

Kerala

ഡോ. ബെന്നെറ്റ്‌ സൈലം സംസ്ഥാന പിന്നോക്ക സമുദായ കമ്മീഷൻ അംഗം

സ്വന്തം ലേഖകൻ നെയ്യാടിൻകര: സംസ്ഥാന പിന്നോക്ക സമുദായ കമ്മീഷൻ അംഗമായി പ്രമുഖ ശിശുരോഗ വിദഗ്ദനും, ജനകീയനായ ഡോക്ടരും, സാമൂഹ്യ പ്രവർത്തകനുമായ ഡോ. ബെന്നെറ്റ്‌ സൈലത്തിനെ സർക്കാർ നിയമിച്ചു. നെയ്യാറ്റിൻകര രൂപതയിലെ ഉച്ചക്കട ഇടവക അംഗവും പുനലൂർ രൂപതാമെത്രാൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിൻ്റെ ഇളയ സഹോദരനുമാണ് ഡോ. ബെന്നറ്റ് സൈലം. ഇന്ത്യൻ നേവിയിലും കേരളാസ്റ്റേറ്റ്‌ ഹെൽത്ത്‌ സർവ്വീസിലും സ്തുത്യർഹമായ സേവനം ചെയ്തിരുന്നു. ഈ അടുത്ത കാലത്താണ് Govt W& C Hospital ൽ നിന്നും സീനിയർ Consultant […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.