ആണ്ടുവട്ടം : ഇരുപത്തഞ്ചാം വാരം : ബുധൻ സെപ്തംബർ : 24 വചന വായന
ഒന്നാം വായന എസ്രായുടെ പുസ്‌തകത്തിൽ നിന്ന് (9 : 5 -9) (ഞങ്ങളുടെ അടിമത്തത്തിൽ ദൈവം ഞങ്ങളെ ഉപേക്ഷിച്ചില്ല) അക്കാലത്ത്, സായാഹ്‌നബലിയുടെ സമയത്ത് എസ്രാ ഉപവാസത്തിൽ നിന്നെഴുന്നേറ്റ് കീറിയ വസ്ത്രവും മേലങ്കിയുമായി മുട്ടിൻമേൽ വീണ്, തന്റെ ദൈവമായ കർത്താവിന്റെ നേർക്ക് കൈകളുയർത്തി അപേക്‌ഷിച്ചു: എൻ്റെ ദൈവമേ, അങ്ങയുടെ നേർക്ക് മുഖമുയർത്താൻ ഞാൻ ലജ്‌ജിക്കുന്നു. എന്തെന്നാൽ, ഞങ്ങളുടെ തിൻമകൾ തലയ്ക്കുമീതേ ഉയർന്നിരിക്കുന്നു; ഞങ്ങളുടെ പാപം ആകാശത്തോളം എത്തിയിരിക്കുന്നു. ഞങ്ങൾ പിതാക്കൻമാരുടെ കാലം മുതൽ ഇന്നുവരെ വലിയ പാപം ചെയ്തിരിക്കുന്നു. […]











