ആണ്ടുവട്ടത്തിലെ ഇരുപത്താറാം ഞായർ സെപ്തംബർ : 28 വചന വായന
ഒന്നാം വായന ആമോസ് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (6 : 1, 4 – 7) (നിങ്ങളുടെ സുഖഭോഗങ്ങൾ അവസാനിക്കും) ദൈവമായ കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: സീയോനിൽ സ്വസ്‌ഥത അനുഭവിക്കുന്നവരും സമരിയാഗിരിയിൽ സുരക്‌ഷിതരും ജനതകളിൽ അഗ്രഗണ്യരും ഇസ്രായേൽഭവനം സഹായാർഥം സമീപിക്കുന്നവരുമായ നിങ്ങൾക്കു ദുരിതം! ദന്തനിർമിതമായ തല്‌പങ്ങളിൽ, വിരിച്ച മെത്തകളിൽ, നിവർന്നു ശയിക്കുകയും ആട്ടിൻപറ്റത്തിൽനിന്ന് കുഞ്ഞാടുകളെയും കാലിക്കൂട്ടത്തിൽനിന്ന് പശുക്കിടാങ്ങളെയും ഭക്ഷിക്കുകയും ചെയ്യുന്നവർക്കു ദുരിതം! വീണാനാദത്തോടൊത്ത് അവർ വ്യർഥഗീതങ്ങൾ ആലപിക്കുന്നു; ദാവീദിനെപ്പോലെ അവർ പുതിയ സംഗീതോപകരണങ്ങൾ കണ്ടുപിടിക്കുന്നു. ചഷകങ്ങളിൽ വീഞ്ഞുകുടിക്കുകയും വിശിഷ്ടലേപനങ്ങൾ […]











