പേരില ഇടവകയിൽ റോസാ മിസ്റ്റിക്ക മാതാവിന്റെ കുരിശ്ശടി ഉത്ഘാടനവും BCC വാർഷികവും നടത്തി
ജിജു വിൻസെന്റ് പേരില: പേരില സ്വർഗ്ഗാരോപിത മാതാ പള്ളിയിലെ വിശുദ്ധ കൊച്ചു ത്രേസ്യ ബി.സി.സി. യൂണിറ്റിന്റെ നേതൃത്വത്തിൽ നിർമിച്ച റോസാ മിസ്റ്റിക്ക മാതാവിന്റെ നാമധേയത്തിലുള്ള കുരിശ്ശടിയുടെ ഉദ്‌ഘാടനം ഒക്‌ടോബർ 01 ബുധനാഴ്ച്ച ചുള്ളിമാനൂർ ഫെറോനാ വികാരി റവ. ഡോ.ബിനു റ്റി. നിർവഹിച്ചു. ഉദ്‌ഘാടനത്തിന് മുന്നോടിയായി പള്ളിയിൽ വൈകുന്നേരം 6.30 ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരി ഫാ.സുനിൽ ഫ്രാൻസിസ് മുഖ്യകാർമികത്വം വഹിച്ചു. യൂണിറ്റ് അംഗമായ സജി സംഭാവനയായി നൽകിയ സ്ഥലത്ത് യൂണിറ്റിലെയും ഇടവകയിലെയും മറ്റു നാനാജാതി […]











