Parish

തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു

റിനു എസ്. ജസ്റ്റസ് പേയാട്: പേയാട് സെൻ്റ് ജൂഡ് നഗർ, സെൻ്റ് ജൂഡ് പള്ളിയിൽ തിരുനാൾ നോട്ടീസ് ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഒക്‌ടോബർ 5 ഞായറാഴ്ച ദിവ്യബലിയ്ക്ക് ശേഷം, ഇടവക വികാരി റവ. ഡോ. ജസ്റ്റിൻ ഡൊമിനിക്കാണ് തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തത്. സെൻ്റ് ജൂഡ് പള്ളിയിൽ ഒക്ടോബർ 26 മുതൽ നവംബർ 2 വരെയാണു തിരുനാൾ നടക്കുന്നത്‌. തിരുനാൾ പബ്ലിസിറ്റി കമ്മിറ്റി കൺവീനർമാരും സെൻ്റ് ജൂഡ് മീഡിയ മിനിസ്ട്രി അംഗങ്ങളും തിരുനാൾ നോട്ടീസ് പ്രകാശനത്തിന് നേതൃത്വം […]

Parish

മോൺ. മാനുവൽ അൻപുടയോൻ അച്ചന്റെ അനുസ്മരണം സംഘടിപ്പിച്ചു

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിലെ പ്രഥമ തദ്ദേശീയ വൈദീകനായ മോൺ.മാനുവൽ അൻപുടയാൻ്റെ 35-ാമത് അനുസ്മരണം ഒക്‌ടോബർ 11-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കട്ടയ്ക്കോട് സെൻ്റ് ആൻ്റണീസ് ഫൊറോനാ പള്ളിയിൽ നടന്നു. നെയ്യാറ്റിൻകര രൂപതാ സഹമെത്രാൻ റൈറ്റ്. റവ.ഡോ. ഡി. സെൽവരാജൻ മുഖ്യകാർമികനായി പൊന്തിഫിക്കൽ ദിവ്യബലിയർപ്പിച്ചു. റവ.ഡോ.ഗ്രിഗറി ആർ. ബി., റവ.ഡോ.രാജാദാസ് ,ഫാ.ജോസഫ് രാജേഷ്, ഇടവക വികാരി ഫാ. ജോയ് സാബു വൈ., സഹവികാരി ഫാ.അനു സി. കലിസ്റ്റസ് എന്നിവർ സഹകാർമികരായി. ഫാ. […]

Parish

മാധ്യമ വിശുദ്ധൻ വി.കാർലോ അക്യൂറ്റീസിന്റെ തിരുനാൾ ആഘോഷിച്ചു

നയന പഴുക്കാട്: പഴുക്കാട് തിരുഹൃദയ പള്ളിയിൽ ഒക്ടോബർ 12 ഞായറാഴ്ച വി. കാർലോ അക്യൂറ്റീസിന്റെ ഒന്നാം തിരുനാൾ സമുചിതമായി ആഘോഷിച്ചു. ഫാ.പ്രശാന്ത് OCD ദിവ്യബലിയ്ക്ക്മുഖ്യകാർമികനായി. ദിവ്യബലി മധ്യേ വിശുദ്ധന്റെ ചിത്രത്തിന് മുന്നിൽ വിശ്വാസത്തോടെ തിരികൾ കത്തിച്ച് ഇടവക വിശ്വാസികൾ അണിനിരന്നു. ഉച്ചയ്ക്ക് 2 മണിക്ക് സോഷ്യൽ മീഡിയകളുടെ ദുരുപയോഗവും സൈബർകുറ്റകൃത്യങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി “click with care” എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ.ഇമ്മാനുവൽ ജോൺ OCD ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം റൂറൽ […]

Parish

ജപമാല നിർമ്മാണം സംഘടിപ്പിച്ചു

ഷിബു ചീനിവിള ചീനിവിള: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ കട്ടക്കോട് ഫൊറോനയിലെ ചീനിവിള ക്രിസ്തുരാജ പള്ളിയിൽ സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഇടവക ജനങ്ങൾക്കായി ജപമാല മാസത്തോടനുബന്ധിച്ച് ജപമാല നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. അരുൺ രാജ് ഡി. പി. ഇടവക വിശ്വാസികൾക്ക് ജപമാല നിർമ്മാണ പരിശീലനം നൽകി. ഇടവകയിലെ 15 പേർ ജപമാല നിർമ്മാണ പരിശീലനത്തിൽ പങ്കെടുത്തു.

Word of God

ആണ്ടുവട്ടം ഇരുപത്തെട്ടാം വാരം : ചൊവ്വ ഒക്‌ടോബർ – 14 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (1 : 16-25) (അവർ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടത്തെ ദൈവമായി മഹത്ത്വപ്പെടുത്തിയില്ല) സഹോദരരേ, സുവിശേഷത്തെപ്പറ്റി ഞാൻ ലജ്ജിക്കുന്നില്ല. എന്തെന്നാൽ, വിശ്വസിക്കുന്ന ഏവർക്കും, ആദ്യം യഹൂദർക്കും പിന്നീടു ഗ്രീക്കുകാർക്കും, അതു രക്‌ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്. അതിൽ, വിശ്വാസത്തിൽനിന്നു വിശ്വാസത്തിലേക്കു നയിക്കുന്ന ദൈവത്തിന്റെ നീതി വെളിപ്പെട്ടിരിക്കുന്നു. നീതിമാൻ വിശ്വാസംവഴി ജീവിക്കും എന്ന് എഴുതപ്പെട്ടിരിക്കുന്നുവല്ലോ. മനുഷ്യരുടെ സകല ദുഷ്ട‌തയ്ക്കും അനീതിക്കുമെതിരായി ദൈവത്തിന്റെ ക്രോധം ആകാശത്തുനിന്നു പ്രത്യക്ഷപ്പെടുന്നു. അവർ തങ്ങളുടെ […]

Vatican

മാധ്യമപ്രവർത്തകരുടെ സേവനം ഏറെ പ്രധാനപ്പെട്ടത്: ലിയോ പതിനാലാമൻ പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ലോകത്തിന്റെ വിവിധയിടങ്ങളിൽ നടക്കുന്ന സംഭവങ്ങൾ കൃത്യതയോടും സത്യസന്ധതയോടും കൂടി ഏവരിലേക്കുമെത്തിക്കുന്നതിലൂടെ മാധ്യമപ്രവർത്തകർ പൊതുസമൂഹത്തിന് ചെയ്യുന്നത് വിലപ്പെട്ട സേവനമാണെന്ന് ലിയോ പതിനാലാമൻ പാപ്പാ. ഗാസാ, ഉക്രൈൻ തുടങ്ങിയ ഇടങ്ങളിലെ സംഘർഷമേഖലകളിൽ നടക്കുന്ന കാര്യങ്ങളുടെ യഥാർത്ഥ തീവ്രത അറിയാൻ സാധിക്കുന്നത്‌ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ സാന്നിധ്യം കൊണ്ടാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മാധ്യമപ്രവർത്തനം എന്നത് കുറ്റകരമായ ഒന്നല്ലെന്നും, യുദ്ധമേഖലകളിലുൾപ്പെടെ തടവിലാക്കപ്പെട്ട മാധ്യമപ്രവർത്തകരെ സ്വാതന്ത്രരാക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. മുപ്പത്തിയൊൻപതാമത് കോൺഫറൻസിന്റെ ഭാഗമായി ഒരുമിച്ചുകൂടിയ മൈൻഡ്‌സ് എന്ന പ്രമുഖ […]

Vatican

ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ അപ്പസ്തോലിക പ്രബോധനം: “ദിലേക്സി തേ”

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്രിസ്തുവിന്റെ സ്നേഹം ജീവിക്കുന്നതിൽ പാവപ്പെട്ടവരോടുള്ള സ്നേഹത്തിന് മുഖ്യമായ സ്ഥാനമുണ്ടെന്ന ഉദ്ബോധനവുമായി, “ഞാൻ നിന്നെ സ്നേഹിച്ചു” എന്നർത്ഥം വരുന്ന “ദിലേക്സി തേ” (Dilexi te) എന്ന ലിയോ പതിനാലാമൻ പാപ്പായുടെ ആദ്യ അപ്പസ്തോലിക പ്രബോധനം പുറത്തിറങ്ങി. നൂറ്റിയിരുപത്തിയൊന്ന് ഖണ്ഡികകളിലായി, പാവപ്പെട്ടവർക്കും രോഗികൾക്കും നൽകുന്ന പരിചരണം, അടിമത്തത്തിനെതിരെയുള്ള പോരാട്ടം, അക്രമങ്ങൾക്കിരകളാകുന്ന സ്ത്രീകളുടെ സംരക്ഷണം, വിദ്യാഭ്യാസത്തിനുള്ള അവകാശം, കുടിയേറ്റക്കാർക്ക് നൽകേണ്ട പിന്തുണ, കാരുണ്യപ്രവർത്തികൾ, സമത്വം തുടങ്ങി വിവിധ വിഷയങ്ങളാണ്, ഫ്രാൻസിസ് പാപ്പാ തുടങ്ങി വച്ച്, ലിയോ […]

Word of God

ആണ്ടുവട്ടം ഇരുപത്തെട്ടാം വാരം : തിങ്കൾ ഒക്‌ടോബർ – 13 വചന വായന

ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ നിന്ന് (1 : 1-7) (വിശ്വാസത്തിന്റെ വിധേയത്വം സകലജാതികളുടെയിടയിലും ഉളവാകേണ്ടതി ന്, ഞങ്ങൾ കൃപയും അപ്പസ്തോലസ്ഥാനവും പ്രാപിച്ചിരിക്കുന്നു) യേശുക്രിസ്‌തുവിന്റെ ദാസനും അപ്പസ്തോലനായിരിക്കാൻ വിളിക്കപ്പെട്ടവനും ദൈവത്തിന്റെ സുവിശേഷത്തിനായി പ്രത്യേകം നിയോഗിക്കപ്പെട്ടവനുമായ പൗലോസ് എഴുതുന്നത്. ഈ സുവിശേഷം വിശുദ്‌ധലിഖിതങ്ങളിൽ പ്രവാചകൻമാർ മുഖേന ദൈവം മുൻകൂട്ടി വാഗ്ദാനം ചെയ്‌തിട്ടുള്ളതാണ്. ഇത് അവിടത്തെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്‌തുവിനെ സംബന്‌ധിച്ചുള്ളതാണ്. അവൻ, ജഡപ്രകാരം ദാവീദിന്റെ സന്തതിയിൽനിന്നു ജനിച്ചവനും മരിച്ചവരിൽനിന്നുള്ള ഉത്ഥാനം വഴി […]

Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തെട്ടാം ഞായർ ഒക്‌ടോബർ – 12 വചന വായന

ഒന്നാം വായന രാജാക്കന്മാരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന് (5 : 14 – 17) (നാമാൻ ദൈവപുരുഷൻ്റെ അടുക്കൽ തിരിച്ചുവന്ന്, കർത്താവിനെ ഏറ്റുപറഞ്ഞു) അക്കാലത്ത്, ദൈവപുരുഷനായ ഏലീഷായുടെ വാക്കനുസരിച്ച് നാമാൻ ജോർദാനിലിറങ്ങി ഏഴുപ്രാവശ്യം മുങ്ങി, അവൻ സുഖം പ്രാപിച്ചു; ശരീരം ശിശുവിന്റേതുപോലെയായി. അവൻ ഭൃത്യൻമാരോടൊത്ത് ദൈവപുരുഷന്റെ അടുത്തു തിരിച്ചുചെന്നു പറഞ്ഞു: ഭൂമിയിൽ ഇസ്രായേലിന്റേതല്ലാതെ മറ്റൊരു ദൈവമില്ലെന്ന് ഞാൻ ഇപ്പോൾ അറിയുന്നു. അങ്ങയുടെ ദാസനിൽനിന്ന് ഒരു സമ്മാനം സ്വീകരിച്ചാലും. എലീഷാ പറഞ്ഞു: ഞാൻ സേവിക്കുന്ന കർത്താവാണേ, ഞാൻ സ്വീകരിക്കുകയില്ല. നാമാൻ […]

Word of God

ആണ്ടുവട്ടം ഇരുപത്തേഴാം വാരം : ശനി ഒക്‌ടോബർ – 11 വചന വായന

ഒന്നാം വായന ജോയേൽ പ്രവാചകന്റെ പുസ്‌തകത്തിൽ നിന്ന് (3 : 12-21) (അരിവാൾ എടുക്കുവിൻ, വിളവു പാകമായിരിക്കുന്നു) കർത്താവ് അരുൾചെയ്യുന്നു: ജനതകൾ ഉണർന്നു യഹോഷാഫാത്തിന്റെ താഴ്‌വരയിലേക്കു വരട്ടെ! അവിടെ ചുറ്റുമുള്ള സകല ജനതകളെയും വിധിക്കാൻ ഞാൻ ന്യായാസനത്തിൽ ഉപവിഷ്ടനാകും. അരിവാൾ എടുക്കുവിൻ; വിളവു പാകമായിരിക്കുന്നു. ഇറങ്ങിച്ചവിട്ടുവിൻ; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു. തൊട്ടികൾ നിറഞ്ഞൊഴുകുന്നു; അവരുടെ ദുഷ്‌ടത അത്രയ്ക്കു വലുതാണ്. വിധിയുടെ താഴ്വ‌രയിൽ, അതാ, ജനസഞ്ചയം. വിധിയുടെ താഴ്വരയിൽ, കർത്താവിന്റെ ദിനം അടുത്തിരിക്കുന്നു. സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു. നക്ഷ‌ത്രങ്ങൾ തങ്ങളുടെ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.