തിരുപിറവികാലം ഡിസംബർ 27 വചന വായന
ഡിസംബർ 27 ശനി ഒന്നാം വായന വിശുദ്ധ യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് ആദിമുതൽ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സുക്‌ഷിച്ചു വീക്‌ഷിച്ചതും കൈകൊണ്ടു സ്‌പർശിച്ചതുമായ ജീവൻെറ വചനത്തെപ്പറ്റി ഞങ്ങൾ അറിയിക്കുന്നു. ജീവൻ വെളിപ്പെട്ടു: ഞങ്ങൾ അതു കണ്ടു; അതിനു സാക്‌ഷ്യം നല്‌കുകയുംചെയ്യുന്നു. പിതാവിനോടുകൂടെ ആയിരുന്നതും ഞങ്ങൾക്കു വെളിപ്പെട്ടതുമായ നിത്യജീവൻ ഞങ്ങൾ നിങ്ങളോടു പ്രഘോഷിക്കുന്നു. ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്‌തത് നിങ്ങളെയും ഞങ്ങൾ അറിയിക്കുന്നു. ഞങ്ങളുമായി നിങ്ങൾക്കും കൂട്ടായ്‌മ ഉണ്ടാകേണ്ടതിനാണ് ഞങ്ങൾ ഇതു പ്രഘോഷിക്കുന്നത്. […]











