ക്ലൈസില ക്ലമന്റ്
നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി.പോൾ പള്ളിയിൽ മീഡിയ മിനിസ്ട്രി സംഘടിപ്പിച്ച സിസ്റ്റർ മാർഗ്രറ്റ് മേരി സ്മാരക ബൈബിൾ ക്വിസ് വിജയികളെ ആദരിച്ചു. സെപ്റ്റംബർ 29 ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് ബിഷപ്പ് എമരിത്തുസ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് വിജയികളെ മെമ്മേന്റോ നല്കി ആദരിച്ചു.
.
ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ, ഫാ. വിനീഷ് വിൽഫ്രഡ്, ഫാ. ലൂഷൻ ഒസിഡി എന്നിവർ സന്നിഹിതരായിരുന്നു. ബിസിസി തലത്തിൽ രജിസ്ട്രഷൻ നടത്തി 4 വിഭാഗം തിരിച്ചാണ് ബൈബിൾ ക്വിസ് നടത്തിയത്.ക്വിസ് മത്സരത്തിൽ പങ്കെടുത്ത് ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയവരെയാണ് ആദരിച്ചത്. ഇടവകയിലെ സിസ്റ്റർ മാർഗ്രറ്റ് മേരിയെ കുറിച്ച് പുതുതലമുറ അറിയാനും ബൈബിൾ പഠിക്കാനുമായാണ് ബൈബിൾ ക്വിസ് നടത്തിയത്.
മീഡിയ മിനിസ്ടി ഭാരവാഹിക്കളായ പി.ജെ.ജപരാജ്, എ.ആർ. ജോസ്, ഡോ.ഡെയ്സിൻ, അജേഷ് എം.വി, ക്ലൈസില കമന്റ്, രമ്യ സുബാഷ്, അജേഷ് വി.ഐ. എന്നിവർ നേതൃത്വം നല്കി




