Parish

ലൈബ്രറി ആരംഭിച്ച് പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ്

നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്.വിൻസെന്റ് ഡി പോൾ പള്ളിയിൽ ലൈബ്രറി ആരംഭിച്ചു. ഓഗസ്റ്റ് 30 ഞായറാഴ്ച ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ലൈബ്രറി ഉത്ഘാടനം ചെയ്തു.

ഇടവകയിലെ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും വായന ശീലത്തോടൊപ്പം അറിവ് നേടുക എന്ന ലക്ഷ്യത്തോടെ മതബോധന പിറ്റിഎ യാണ് ഇതിന് നേതൃത്വംനല്കിയത്. ലൈബ്രറിക്ക് വേണ്ടി ആദ്യ പുസ്തകം ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ നിന്ന് പിറ്റിഎ പ്രസിഡന്റ് എൻ.സുനിൽകുമാർ ഏറ്റുവാങ്ങി.

സിസ്റ്റർ ശാന്തി, കൗൺസിൽ സെക്രട്ടറി പി. ബെന്നി കുമാർ, കേഡിനേറ്റർ പി.ജെ. ജപരാജ്, മതബോധന HM. അനീഷ്. പി, പിറ്റി എ പ്രസിഡന്റ് എൻ. സുനിൽകുമാർ, പിറ്റിഎ ഭാരവാഹികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, മതാപിതാക്കൾ എന്നിവർ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.