Parish

വലിയവിള ക്രിസ്തുരാജ ഇടവകയിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു

മീഡിയ മിനിസ്ട്രി.

വലിയവിള: വലിയവിള ക്രിസ്തുരാജ പള്ളിയിൽ NIDS യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രാമോത്സവം സംഘടിപ്പിച്ചു. ഗ്രാമോത്സവം നെയ്യാറ്റിൻകര നിയോജകമണ്ഡലം എം.എൽ.എ എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു.

NIDS രൂപത പ്രസിഡന്റ്‌ മോൺ. ക്രിസ്തു ദാസ് തോംസൺ, ഇടവക വികാരി ഫാ. വത്സലൻ ജോസ്, സഹവികാരി ഫാ. പ്രശാന്ത്, രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വിവിധ സ്വയംസഹായ സംഘങ്ങളുടെ (SHG) നേതൃത്വത്തിൽ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനമേളയും ഗ്രാമോത്സവത്തിന്റെ ഭാഗമായി നടന്നു. പ്രാദേശിക കൂട്ടായ്മകളുടെയും സ്വയംസഹായ സംഘങ്ങളുടെയും പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും അവരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിനും ഗ്രാമോത്സവം വേദിയായി.

ഗ്രാമോത്സവത്തിന് NIDS സെക്രട്ടറി ശ്രീ. വിൻസെന്റ്, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.