Parish

കർഷക ദിനാഘോഷത്തിൽ മികവ് പുലർത്തി കട്ടക്കോട് നിഡ്സ് യൂണിറ്റ്

സിമി സെൽവിസ്റ്റർ

കട്ടക്കോട്: കട്ടക്കോട് ഫൊറോന സാമൂഹ്യ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന കർഷക ദിനാഘോഷത്തിൽ മികവ് പുലർത്തി കട്ടക്കോട് നിഡ്സ് യൂണിറ്റ്. ഓഗസ്റ്റ് 23 ഞായറാഴ്ച ഈഴക്കോട് വിശുദ്ധ ലിയോപോൾസ് പള്ളിയിൽ നടന്ന ദിനാഘോഷം കട്ടക്കോട് ഫൊറോന വികാരി ഫാ. ജോയ് സാബു വൈ.എസ്. ഉദ്ഘാടനം ചെയ്തു.

കർഷക ദിനത്തോടനുബന്ധിച്ച് 10 കർഷകരെ ഫൊറോന സമിതി ആദരിച്ചു. ഇതിൽ കട്ടക്കോട് യൂണിറ്റിൽ നിന്നും ശ്രീമതി. അൽഫോൻസാ സമഗ്ര കൃഷി വിഭാഗത്തിൽ രണ്ടാം സ്ഥാനം, ശ്രീമതി. സുജാത ക്ഷീര കർഷക വിഭാഗത്തിൽ രണ്ടാം സ്ഥാനം, ശ്രീമതി. ആശാ ശാന്തി ടെറസ്സിലെ കൃഷി വിഭാഗത്തിൽ ഒന്നാം സ്ഥാനം എന്നിങ്ങനെ സമ്മാനങ്ങൾ കരസ്ഥമാക്കി.

തുടർന്ന് ഓലയും, വാഴത്തടയും ഉപയോഗിച്ച് നടന്ന ക്രാഫ്റ്റ് മത്സരത്തിൽ കട്ടയ്ക്കോട് സാമൂഹിക ശുശ്രൂഷ സമിതി സെക്രട്ടറി ശ്രീ. മേരിദാസൻ ഓല മെടയൽ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.